സുനാമി ഭീഷണി ; മുന്നറിയിപ്പ് പുറപ്പെടുവിച്ചു ; മിന്ദനാവോയെ വിറപ്പിച്ച് വൻ ഭൂചലനം

For full experience, Download our mobile application:
Get it on Google Play

മിന്ദനാവോ: ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിൽ റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഭൂമിക്കടിയിൽ 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതേത്തുടർന്ന് ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്‌വാൻ, പലാവു, പാപുവ ന്യൂഗിനി തുടങ്ങിയ രാജ്യങ്ങളിലെ തീരപ്രദേശങ്ങളിൽ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭൂചലനത്തിൽ ഫിലിപ്പീൻസിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. ഫിലിപ്പീൻസിലെ ജനറൽ സാന്റോസ് നഗരത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. സ്കൂളുകൾ തുറന്ന ആദ്യ ദിവസമായതിനാൽ വിദ്യാർത്ഥികളെ അടിയന്തിരമായി ഒഴിപ്പിച്ചു. ഒരു ആശുപത്രിയിലെ രോഗികളെ മുഴുവൻ തുറസായ സ്ഥലത്തേക്ക് മാറ്റി.

പലയിടത്തും വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. ഇന്തോനേഷ്യയിലെ ബോർണിയോ, സുലവേസി തുടങ്ങിയ ഭാഗങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യയിലെ നോർത്ത് സുലവേസി, നോർത്ത് മലുകു പ്രവിശ്യകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...