ന്യൂഡൽഹി : 2000 രൂപ കറൻസി മാറ്റിയെടുക്കാനുള്ള അവസാന ദിവസം ഇന്ന്. ബാങ്കുകളിൽ നിന്നും 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കും. ഒരാൾക്ക് ഒരു സമയം പരമാവധി പത്ത് നോട്ടുകളാണ് മാറ്റി വാങ്ങാൻ സാധിക്കുക. മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. 2016ലെ നോട്ടുനിരോധനത്തിന് പിന്നാലെ അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ മെയ് 19ന് ആര്‍ബിഐ തിരിച്ചുവിളിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകൾ മാറാൻ നാല് മാസത്തെ സമയവും അനുവദിച്ചു. ആ നാല് മാസത്തെ സമയമാണ് ഇന്ന് അവസാനിക്കുന്നത്. 500, 1000 രൂപ നോട്ടുകൾ നിരോധിച്ചപ്പോഴുണ്ടായ അടിയന്തര സാഹചര്യം നേരിടാനാണ് 2000 രൂപയുടെ നോട്ടുകൾ ഇറക്കിയതെന്നും ആ ആവശ്യം കഴിഞ്ഞെന്നുമാണ് 2000 രൂപ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ധനമന്ത്രാലയവും റിസർവ് ബാങ്കും അവകാശപ്പെട്ടത്. 2018–19ൽ തന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നു. ഉപയോഗം കഴിഞ്ഞു എന്നതിനെക്കാൾ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യമെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമനാഥനും അറിയിച്ചിരുന്നു. നിയമവിരുദ്ധ ഇടപാടുകൾക്ക് 2000 രൂപ നോട്ടുകൾ കാര്യമായ തോതിൽ ഉപയോഗിക്കപ്പെടുന്നതായും ധനകാര്യമന്ത്രാലയം സൂചിപ്പിക്കുന്നുണ്ട്. പൂഴ്ത്തിവച്ചിരിക്കുന്നതും ഇടപാടുകൾക്ക് ഉപയോഗിക്കാത്തതുമായ നോട്ടുകൾ ഇതോടെ പുറത്തുവരുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























