Saturday, July 5, 2025 11:14 am

ഇന്നത്തെ തൊഴിൽവാർത്തകൾ ; ലേഡി സൈക്കോളജിസ്റ്റ്, പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ജിഎഫ്‌സി (ഇഡി) ജൂനിയര്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത എം.കോം, ബി.എഡ് സെറ്റ് അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി കോര്‍പ്പറേഷന്‍ ആന്റ് ബാങ്കിംഗ് ബിരുദം. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487-2327344

ഫിഷറീസ് സ്‌കൂളുകളിൽ നിയമനം
വലിയതുറ ഗവ. ഫിഷറീസ് സ്‌കൂളിൽ സ്‌പോർട്‌സ് കോച്ച്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, ആർട്ട് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. സ്‌പോർട്‌സ് കോച്ചിന് എൻ.എസ്.എൻ.ഐ.എസ് (ഫുട്‌ബോൾ/അത്‌ലറ്റിക്‌സ്) ട്രെയിനിംഗ് മറ്റ് തസ്തികകളിലേക്ക് അതാത് വിഷയങ്ങളിലെ ഡിഗ്രിയുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വലിയതുറ ഗവ. ഫിഷറീസ് സ്‌കൂൾ ഓഫീസിൽ 21ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0471 2502813, 9447893589.

ലേഡീ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു
ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ സീതാലയം പ്രൊജക്ടില്‍ ഒഴിവുള്ള ലേഡീ സൈക്കോളജിസ്റ്റ് താല്‍ക്കാലിക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജൂണ്‍ 23ന് രാവിലെ 10.30ന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുള്ള നം.34 ഗ്രൗണ്ട് ഫ്‌ളോറില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, നിംഹാന്‍സിന് തുല്യമായ ക്ലിനിക്കല്‍ സൈക്കോളജിയിലെ എം.ഫില്‍. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവെര്‍ അന്നേ ദിവസം ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അസലും പകര്‍പ്പുകളുമായി നേരില്‍ ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി എസ് സി നിശ്ചയിച്ചിട്ടുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഫോണ്‍: 0487 2366643.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ബോട്ടണി/ ഫോറസ്ട്രി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം. അപേക്ഷകര്‍ക്ക് 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 24ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയില്‍

0
കോഴിക്കോട് : പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ...

വനമഹോത്സവം ; പടയണിപ്പാറ – കോമള വിലാസം എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്...

0
ചിറ്റാർ : ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുള്ള കൊടുമുടി - കാരികയം...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...