ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിത്തിലാണ് മത്സരം. ഇന്ന് വിജയിച്ചാൽ ന്യൂസിലാൻഡിന് പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്താം. തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് ഇന്നിറങ്ങുക. ടൂർണമെൻ്റിൽ ഇതുവരെ കാര്യമായ വെല്ലുവിളികൾ കിവീസിന് നേരിടേണ്ടി വന്നിട്ടില്ല. ബാറ്റർമാരും ബൗളർമാരും സാഹചര്യത്തിനൊത്ത് ഉയരുന്നത് മത്സരങ്ങൾ അനായാസം കൈപ്പിടിയിൽ ഒതുക്കാൻ ടീമിനെ സഹായിക്കുന്നു. ബാറ്റിങ്ങിൽ ഡെവോണ്‍ കോൺവെയും ഡാരി മിച്ചാലുമെല്ലാം തകർപ്പൻ ഫോമിലാണ്. മിച്ചൽ സാൻ്റ്നർ, മാറ്റ് ഹെൻറി തുടങ്ങിയവർ ബൗളിംഗിലും മികവ് പുലർത്തുന്നു.
ഇംഗ്ലണ്ടിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് അഫ്ഗാൻ കിവീസിനെ നേരിടാൻ ഒരുങ്ങുന്നത്.ബാറ്റിങ്ങിൽ റഹ്മനുള്ളാഹ് ഗുർബാസിലാണ് ടീമിൻ്റെ മുഴുവൻ പ്രതീക്ഷകൾ. വെടിക്കെട്ട് തുടക്കം നൽകാൻ മിടുക്കനാണ് ഗുർബാസ്. ആദ്യ വിക്കറ്റ് നഷ്ടമായാൽ പിന്നീട് വരുന്ന മധ്യനിരയുടെ മോശം പ്രകടനമാണ് അഫ്ഗാൻ നേരിടുന്ന വലിയ വെല്ലുവിളി. നായകൻ ഹാഷ്മതുള്ളാഹ് ഷാഹിദി, മുഹമ്മദ് നബി ഉൾപ്പെടെയുള്ളവർ ബാറ്റിങ്ങിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടതുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033