സ്വർണ വില ഇന്നും കുതിച്ചുയർന്നു ; പവന് ഒറ്റയടിക്ക് കൂടിയത് 640 രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപ കൂടി. 45200 രൂപയാണ് പുതിയ വില. ഗ്രാമിന് 80 ​രൂപ കൂടി 5650 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 44,560 രൂപയായിരുന്നു തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ വില. 45320 രൂപയാണ് സ്വർണത്തിന് കേരളത്തിൽ റെക്കോർഡ് വില. ഈ വർഷം ഏപ്രിൽ 14നായിരുന്നു മഞ്ഞലോഹം ഈ വില തൊട്ടത്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ചയെ തുടർന്ന് അമേരിക്കൻ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് സ്വർണ വില ഉയരാൻ ഇടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകർച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്.

ഇതോടെ സ്വർണ വില ട്രായ് ഔൺസിന് വീണ്ടും 2000 ഡോളർ കടന്ന് 2020 ഡോളറിലേക്ക് എത്തി. ഇന്നലെ മാത്രം 40 ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ വില 2018 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 81.80ലുമാണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷം രൂപ കടന്നു. ഇതേത്തുടർന്ന് കേരള വിപണിയിൽ സ്വർണ വില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് ഗ്രാമിന് 5650 രൂപയും പവന് 45200 രൂപയുമായി.ഇന്ന് അമേരിക്കൻ ഫെഡറൽ റിസർവിന്റെ സുപ്രധാനയോഗമുണ്ട്. പലിശ നിരക്ക് അഞ്ചിൽ നിന്നും അഞ്ചേകാൽ ശതമാനമാക്കി ഉയർത്തുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...