സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം പകർന്ന് സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അക്ഷയതൃതീയ ദിനമായ ഇന്നലെ സ്വർണത്തിന് വില കുറഞ്ഞിരുന്നു. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,989.19 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞയാഴ്ച 2000 ഡോളറിന് മുകളിലായിരുന്നു വ്യാപാരം നടന്നിരുന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഏപ്രിൽ 14- നാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 45,320 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 80.40 രൂപയാണ്. 8 വെള്ളിയുടെ വില 643 രൂപയും, 10 ഗ്രാം വെള്ളിയുടെ വില 804 രൂപയുമാണ്. ഒരു കിലോ വെള്ളിക്ക് 80,400 രൂപയാണ് നിരക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...