മലപ്പുറം: പതിനൊന്ന് മാസം മാത്രം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് കുട്ടി മരിക്കുന്നത്.
അരൂരിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. ഇവിടെയുള്ള നാലുപേരെ കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ സ്രവം ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്കയച്ചിരിക്കുകയാണ്.