ബെംഗളൂരു: പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വീണ രണ്ടര വയസ്സുള്ള കുഞ്ഞു മരിച്ചു. ബെംഗളൂരു നഗരത്തിലെ മാഗടിയിലാണ് സംഭവം. കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുഴിയില്‍ വീണ് രണ്ടു വയസ്സുള്ള കാര്‍ത്തിക് എന്ന കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച ബംഗളൂരുവിലെ മഗഡി സ്റ്റേഷന്‍ പരിധിയിലെ ഗൊല്ലറഹട്ടിയിലാണ് സംഭവം. സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു.
മാഗടി ഗൊല്ലറഹട്ടിക്ക് സമീപം ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴിയില്‍ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നുവെന്നും മുങ്ങിയാണ് കുട്ടി മരിച്ചതെന്നും അധകൃതര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. തന്റെ വീടിന് പിന്നില്‍ ഒരു മാസം മുമ്പ് ആരംഭിച്ച പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടും ബിഡബ്ല്യുഎസ്എസ്ബി കുഴി അടയ്ക്കാത്തതിനാല്‍ കുഴിയില്‍ വെള്ളം നിറഞ്ഞ് കിടക്കുകയാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.