ശബരിമല വിമാനത്താവളം ; സൈറ്റ് ക്ലിയറൻസ് ലഭിച്ച സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ശബരിമലയിലെ വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് ലഭിച്ച സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധ്യാത്മിക വിനോദ സഞ്ചാര മേഖലയ്ക്ക് ഇത് വലിയ വാർത്തയാണെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു. 2250 ഏക്കർ സ്ഥലത്താണ് വിമാനത്താവളം വരിക. പലഘട്ടങ്ങളായുള്ള വിദഗ്ധ പരിശോധനയ്ക്കുശേഷം ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് സൈറ്റ് ക്ലിയറൻസ് നൽകുന്നതായുള്ള വ്യോമയാന മന്ത്രാലയത്തിന്‍റെ ട്വീറ്റാണ് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തത്. പദ്ധതി നടപ്പാലായാൽ കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകും ഇത്.

തിരുവനന്തപുരത്തു നിന്ന് 138 കീ.മി, കൊച്ചി 113 കിലോമീറ്റർ, കോട്ടയം 40 കീലോമീറ്റർ എന്നിങ്ങനെയാണ് ദൂരം വരിക. വിമാനത്താവളത്തിൽ നിന്ന് 48 കീലോമീറ്റർ ഉണ്ട് ശബരിമലയിലേക്ക്. ലക്ഷക്കണക്കിന് തീർഥാടകർക്കു പുറമേ സമീപ ജില്ലക്കാർക്കും വിമാനത്താവളത്തിന്‍റെ പ്രയോജനം ലഭിക്കും. പദ്ധതി യാഥാർഥ്യമാകണമെങ്കിൽ പരിസ്ഥിതി മന്ത്രാലയത്തിന്‍റേതടക്കമുള്ള അനുമതികൾ ഇനി ലഭിക്കേണ്ടതുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ...

0
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ...