സംസ്ഥാനത്ത് താപനില ഉയര്‍ന്നേക്കാം, ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയര്‍ന്നേക്കാം. ആറ് ജില്ലകളില്‍ താപനിലാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരും. കൊല്ലം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരും. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.

മറ്റു ജില്ലകളില്‍ സാധാരണയില്‍ നിന്ന് രണ്ടു മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് പ്രതീക്ഷിക്കാം. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞദിവസം വിവിധ ജില്ലകളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തില്‍ താപതരംഗം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ പറഞ്ഞിരുന്നു. ഈ വര്‍ഷത്തെ ചൂട് അസ്വാഭാവികമാണെന്നും കഴിഞ്ഞ ദശകത്തിലേക്കാള്‍ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും രാജഗോപാല്‍ കമ്മത്ത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ...

0
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ...

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം ;ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം ആലപിക്കും, ജെൻസീ തലമുറയ്ക്ക് പ്രത്യേക...

0
ന്യൂഡൽഹി: രാജ്യത്തിന്‍റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യപ്രമേയമായി വന്ദേമാതരവും യുവശക്തിയും. ഇത്...

കോന്നി ആനത്താവളത്തിൽ മരണപ്പെട്ട മോഹനൻ നായരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കും...

0
കോന്നി : ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനൻ നായരുടെ കുടുംബത്തിന്...

പത്തനംതിട്ട നഗരസഭ ‘മെറിറ്റ് ഫെസ്റ്റ് – 2026’ : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം...

0
പത്തനംതിട്ട : ഭാവിയുടെ വാഗ്ദാനങ്ങൾ ആകേണ്ട വിദ്യാർത്ഥികൾക്ക് എന്നും മുൻഗണനയും കരുതലും...