പാൽവില കൂട്ടി മിൽമ ; വില വർധന പച്ച , മഞ്ഞ കവറുകൾക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാൽവില കൂട്ടാനൊരുങ്ങി മിൽമ. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധന. 29 രൂപയുടെ മിൽമ റിച്ചിന് 2 രൂപ കൂട്ടി ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് 24 രൂപയായിരുന്നത് ഇനി മുതൽ 25 രൂപയാകും. അതേസമയം, ഏറെ ആവശ്യക്കാറുള്ള നീല കവർ പാലിന് വില കൂടില്ല. 2 മാസം മുന്‍പാണ് നീല കവർ പാലിന് വില കൂട്ടിയത്. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് മിൽമ അറിയിച്ചു. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം. നേരത്തെ മറ്റ് ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ മിൽമ റിച്ചിനും, മിൽമ സ്മാർട്ടിനും വില കൂട്ടിയില്ലായിരുന്നു എന്നും മിൽമ പറയുന്നു.

മി​ല്‍മ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഡി​സൈ​നും അ​ള​വും വി​ല​യും ഏ​കീ​ക​രി​ക്കു​ന്ന “റീ​പൊ​സി​ഷ​നി​ങ് മി​ല്‍മ 2023′ പ​ദ്ധ​തി​യു​ടെ ഭാഗമായാണ് ഇപ്പോൾ വില ഉയർന്നിരിക്കുന്നത്. മി​ല്‍മ ഉ​ത്പ​ന്ന​ങ്ങ​ളെ ബ​ഹു​രാ​ഷ്‌​ട്ര ബ്രാ​ന്‍ഡു​ക​ളോ​ട് കി​ട​പി​ടി​ക്ക​ത്ത​ക്ക രീ​തി​യി​ല്‍ പാ​ക്കി​ങ്, ഡി​സൈ​ൻ, ഗു​ണ​നി​ല​വാ​രം, വി​പ​ണ​നം എ​ന്നി​വ​യി​ല്‍ സ​മ​ഗ്ര​മാ​യ മാ​റ്റം വ​രു​ത്തി സം​സ്ഥാ​ന​മൊ​ട്ടാ​കെ ഏ​കീ​ക​രി​ച്ച് വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
മി​ല്‍മ​യും മേ​ഖ​ല യൂ​ണി​യ​നു​ക​ളും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന വി​വി​ധ ഇ​നം പാ​ല്‍, തൈ​ര്, സെ​റ്റ് ക​ര്‍ഡ്, ഫ്ളേ​വേ​ര്‍ഡ് മി​ല്‍ക്ക്, നെ​യ്യ് എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ലും ഉ​ത്പാ​ദ​ന പ്ര​ക്രി​യ​യി​ലും ഏ​കീ​ക​ര​ണം വ​രു​ത്തു​ക​യും സം​സ്ഥാ​ന​മൊ​ട്ടാ​കെ ഏ​കീ​കൃ​ത ഡി​സൈ​നി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മി​ല്‍മ ചെ​യ​ര്‍മാ​ന്‍ കെ.​എ​സ്. മ​ണി വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ മ​ല​ബാ​ര്‍, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​നു​ക​ള്‍ പു​റ​ത്തി​റ​ക്കു​ന്ന പാ​ല്‍ ഒ​ഴി​ച്ചു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രു പോ​ലെ അ​ല്ല. ഇ​തു​മാ​റ്റി ഒ​രേ ഡി​സൈ​നി​ലും രു​ചി​യി​ലും അ​ള​വി​ലും അ​വ​ത​രി​പ്പി​ക്കും. വി​ല​യും ഏ​കീ​ക​രി​ക്കും. ഇ​തി​നു​ള്ള പ്ര​വ​ര്‍ത്ത​നം ഒ​രു വ​ര്‍ഷം മു​മ്പാ​ണ് മി​ല്‍മ ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലും മി​ല്‍മ​യു​ടെ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ല്‍ വി​പ​ണ​ന ശൃം​ഖ​ല വി​ക​സി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി കബ്ബ്

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി ക്ലബ്....

പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിര നഷ്ട പരിഹാരം നൽകണം : അഖിലേന്ത്യ കിസാൻ...

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രളയക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിരമായി...

മല്ലപ്പള്ളി എന്‍.എസ്.എസ് കരയോഗ യൂണിയന്റെ അഭിമുഖ്യത്തില്‍ അദ്ധ്യാത്മിക സംഗമവും രാമായണ മേളയും നടന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക...