പൊള്ളാച്ചി ആനമലയില്‍ കാറിലെത്തിയ യുവാക്കള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : പൊള്ളാച്ചി ആനമലയില്‍ കാറിലെത്തിയ യുവാക്കള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. റോഡരുകില്‍ നില്‍ക്കുന്ന യുവാവ് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതും കുട്ടിയുടെ അമ്മ യുവാവിനെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്.  ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെയെയാണ് തട്ടിക്കൊണ്ടുപോയത്. ബിസ്‌ക്കറ്റ് വാങ്ങാന്‍ പണം നല്‍കി സൗഹൃദം സ്ഥാപിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കാറിലെത്തിയ യുവാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

കുട്ടിയെ കാറില്‍ കയറ്റി പോയപ്പോള്‍ അമ്മ കാറിന് പിന്നാലെ പോകുന്നതും പോലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ കാണാം . കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവിന്റെ മുഖം വ്യക്തമായി സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്, ഇതിനാല്‍ അന്വേഷണം സുഗമമാകുമെന്നും പ്രതിയെ കണ്ടു പിടിക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നുമാണ് പോലിസ് പറയുന്നത്.

നെല്ലായാമ്പതിയില്‍ വിനോദസഞ്ചാരത്തിന് പോയി മടങ്ങിയ യുവാക്കളാണ് കാറില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രഥമിക നിഗമനം. എന്നാല്‍ രണ്ടു ദിവസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു തുമ്പും പോലിസിനു ലഭിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...