തായ്‍ലാന്‍ഡില്‍ കോവിഡ് ചികിത്സക്ക് ശേഷം പിഞ്ചുകുഞ്ഞിന്‍റെ കണ്ണുകള്‍ നീലയായി മാറി

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക്: തായ്‍ലാന്‍ഡില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കണ്ണുകള്‍ കോവിഡ് ചികിത്സക്ക് ശേഷം നീലയായി മാറി. കടുത്ത തവിട്ടു നിറത്തിലുള്ള കണ്ണുകള്‍ക്കാണ് നിറംമാറ്റം സംഭവിച്ചത്. ഫ്രൊണ്ടിയേഴ്സ് ഇൻ പീഡിയാട്രിക്സ് എന്ന മെഡിക്കൽ ജേണലിലാണ് ഇതും സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്നു ദിവസമായി ഫാവിപിരാവിർ മരുന്നാണ് കുട്ടിക്ക് നല്‍കിയിരുന്നത്. എന്നാല്‍ മരുന്ന് കഴിച്ച് 18 മണിക്കൂറിനുള്ളില്‍ കുഞ്ഞിന്‍റെ കണ്ണുകളുടെ നിറം മാറുകയായിരുന്നു.

നിറവ്യത്യാസം നിരീക്ഷിച്ചതിന് ശേഷം ചികിത്സ നിർത്താൻ ഡോക്ടര്‍ നിര്‍‌ദേശിച്ചു. ഫാവിപിരാവിർ നിർത്തി അഞ്ച് ദിവസത്തിന് ശേഷം കുഞ്ഞിന്‍റെ കണ്ണുകളുടെ നിറം പഴയപോലെ തവിട്ടുനിറമാവുകയും ചെയ്തു. “ചർമ്മം, നഖങ്ങൾ തുടങ്ങിയ മറ്റ് ഭാഗങ്ങളിൽ നീലകലർന്ന നിറവ്യത്യാസമൊന്നും കണ്ടില്ല. ഫാവിപിരാവിർ മൂലമുണ്ടാകുന്ന കോർണിയയുടെ നിറവ്യത്യാസം കാരണം ഗുളിക നിർത്താൻ ശിശുരോഗ വിദഗ്ധന്‍ ഉപദേശിച്ചു. മരുന്ന് നിർത്തിയതിന് ശേഷം അഞ്ചാം ദിവസം കോര്‍ണിയയുടെ നിറം സാധാരണ പോലെയായി”എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ്; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി...