കൊറോണയോ ? ക്ഷമിക്കണം – കളക്ടര്‍ രണ്ടു ദിവസത്തേക്ക് കള്ളുഷാപ്പ് ലേലത്തിലാണ്

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി: കൊറോണ പശ്ചാതലത്തില്‍ നാടൊട്ടുക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ കള്ള് ഷാപ്പുലേലവുമായി മലപ്പുറം ജില്ലാ ഭരണകൂടം. കള്ള് ഷാപ്പുകളുടെ 2020-2021 വര്‍ഷത്തേക്കുള്ള ലേലമാണ് ഈ മാസം 18, 19 തിയതികളില്‍ കളക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്നത്. മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക്  കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന കള്ള് ഷാപ്പ് ലേലം മാറ്റിവക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ജില്ലയിലെ നൂറിലധികം കള്ള് ഷാപ്പുകളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും ലേലത്തില്‍ പങ്കെടുക്കും. ആളുകള്‍ സംഗമിക്കുന്നത് ഒഴിവാക്കാന്‍ വിവാഹ ചടങ്ങുകള്‍ക്കും പൊതുപരിപാടികള്‍ക്കുമടക്കം നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ജില്ലാ ഭരണ ആസ്ഥാനത്ത് തന്നെ കള്ള് ഷാപ്പ് ലേലം നടക്കുന്നത്. വിദ്യാലയങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവ്‌റേജ് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് അധികാരികാരികളുടെ മൂക്കിന് താഴെ കള്ള് ഷാപ്പ് ലേലം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...