തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കള്ള് ഷാപ്പുകൾ തുറന്നു പ്രവർത്തിക്കില്ല. ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പരിഗണിച്ചാണ് ഷാപ്പുകൾ അടച്ചിടുന്നത്. കഴിഞ്ഞ 13 മുതൽ കള്ള് ഷാപ്പുകൾ തുറന്നിരുന്നു. എന്നാൽ ഷാപ്പിൽ ഇരുന്ന് കള്ളുകുടിക്കാൻ അനുവാദമില്ല. പകരം കള്ള് പാഴ്സലായി കൊണ്ടുപോകാനാകും. കള്ളിനായി കുപ്പി കൊണ്ടുവരണം. ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ വരെ ലഭിക്കും. ഒരേസമയം അഞ്ചു പേരെ മാത്രമേ കള്ള് വാങ്ങാൻ അനുവദിക്കു. ക്യൂവിൽ സാമൂഹ്യ അകലം പാലിക്കണം. ഷാപ്പിൽ ഭക്ഷണം ഉണ്ടാക്കാനും വിൽക്കാനും പാടില്ല. തൊഴിലാളികൾ മാസ്കും കൈയ്യുറയും ധരിക്കണം, തൊഴിലാളികളുടെ എണ്ണം ക്രമീകരിക്കണം തുടങ്ങിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് കള്ള് ഷാപ്പുകൾ തുറക്കില്ല
RECENT NEWS
Advertisment