വാഴക്കുന്നം ജംഗ്ഷനിലെ കനാലില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി

For full experience, Download our mobile application:
Get it on Google Play

ചെറുകോല്‍: ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വാഴക്കുന്നം ജംഗ്ഷന് സമീപം കനാലില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. പി.എ.പി കനാലിനോട്‌ ചേര്‍ന്നാണ് മാലിന്യം തള്ളിയത്. മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം പ്രദേശത്ത് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മഴകൂടി പെയ്തതോടെ കനാല്‍ വെള്ളത്തിലേക്ക് ഒഴുകി ഇറങ്ങുകയാണ് കക്കൂസ് മാലിന്യം. ഇത് മൂലം വെള്ളത്തിന് നിറ വത്യാസവും അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പുലര്‍ച്ചെ മൂന്നുമണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സമയത്ത് ഈ ഭാഗത്ത് വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് ഇവര്‍ മാലിന്യം തള്ളിയത് എന്നും ജനങ്ങള്‍ പറയുന്നു.

ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആറന്മുള പോലീസ് സമീപത്തെ ബാങ്കിലെ സി.സി.റ്റി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. സംഭവം ഗ്രാമപഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ ഇതേ സ്ഥലത്ത് മാലിന്യം തള്ളുകയും നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. വലിയ ഏതോ സ്ഥാപനത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് തള്ളുന്നത് എന്നാണ് നാട്ടുകാരുടെ നിഗമനം. ഈ ഭാഗങ്ങളില്‍ പോലീസ് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...