മേപ്പയ്യൂർ : നരക്കോട് കുരുടിമുക്ക് റോഡ് റോഡരികിലെ വയലില്‍ കക്കൂസ് മാലിന്യം തള്ളി. റോഡരികിലും നടപ്പാതയിലും വയലുകളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയായി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നരക്കോട് മേപ്പയ്യൂർ റോഡരികിലാണ് സാമൂഹ്യ ദ്രോഹികൾ മാലിന്യം നിക്ഷേപിച്ചത്. രാത്രികാലങ്ങളില്‍ പ്രദേശത്ത് കക്കൂസ് മാലിന്യവും മറ്റും തള്ളി മലിനമാക്കുന്നവര്‍ക്കെതിരെ എത്രയും പെട്ടെന്ന് അധികൃതര്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മേപ്പയ്യൂർ പോലീസിൽ പരാതി നല്കി