Sunday, April 20, 2025 6:53 pm

ലോക കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം ; സമാപന പരിപാടികള്‍ 4-30ന്‌

For full experience, Download our mobile application:
Get it on Google Play

ടോക്യോ : ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 4:30 മുതലാണ് സമാപന ചടങ്ങുകള്‍. ഗുസ്തി താരം ബജ്റംഗ് പൂനിയ സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. പ്രകൃതിദുരന്തങ്ങള്‍ക്ക് മേല്‍ മാനവരാശിയുടെ വിജയം കൂടിയായിരുന്നു കോവിഡ് കാലത്തെ ഈ ഒളിമ്ബിക്സ്.

കൊവിഡ് മഹാമാരിക്കാലത്തും ലോകം ആഘോഷമാക്കിയ വിശ്വ കായിക മേളയുടെ ഉത്സവരാവുകള്‍ക്ക് ഇനി കൊടിയിറക്കം. കരുത്തും പോരാട്ട വീര്യവും മാറ്റുരച്ച 17 നാളുകള്‍.  204 രാജ്യങ്ങളും 11,000 അത് ലറ്റുകളും ഒരേ ആവേശത്തിലൂടെ മാറ്റുരച്ച കായിക പോരാട്ടത്തിന് ടോക്കിയോവിലെ നാഷണല്‍ ഒളിമ്പിക്സ്റ്റേഡിയം വിടചൊല്ലും. റിയോയില്‍ അമേരിക്ക വെട്ടിപ്പിടിച്ച ചാമ്ബ്യന്‍ പട്ടം തിരിച്ചുപിടിച്ച്‌ ഒരിക്കല്‍ക്കൂടി ചൈനീസ് ആധിപത്യം.

ഭാരോദ്വഹനം, ഡൈവിംഗ്, ടേബിള്‍ ടെന്നീസ്, ഷൂട്ടിംഗ് എന്നീ ഇനങ്ങളിലെല്ലാം കണ്ടത് ചൈനീസ് മേധാവിത്വമാണ്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, നീന്തല്‍ തുടങ്ങിയ ഇനങ്ങളിലും മികവ് കാട്ടിയ ചൈന മെഡല്‍ പട്ടികയില്‍ അമേരിക്കയെ പിന്തള്ളി ഒന്നാമന്മാരായി ഇരിപ്പുറപ്പിച്ചു.

റിയോ ഒളിമ്ബിക്സില്‍ 46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവും ഉള്‍പ്പടെ ആകെ 121 മെഡലുകളുമായി അമേരിക്കയായിരുന്നു ഒന്നാം സ്ഥാനത്ത്.27 സ്വര്‍ണം ഉള്‍പ്പെടെ 67 മെഡലുകളുമായി ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തും 26 സ്വര്‍ണം അടക്കം 71 മെഡലുകളുമായി ചൈന മൂന്നാം സ്ഥാനത്തും ആയിരുന്നു. 32ആമത് ഒളിമ്പിക്സിന്റെ സമാപന ചടങ്ങുകള്‍ക്ക് ടോക്യോയിലെ നാഷണല്‍ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ വൈകീട്ട് 4:30ന് തുടക്കമാകും.

നമ്മള്‍ പങ്കിടുന്ന ലോകം എന്നതാണ് സമാപന ചടങ്ങിലെ തീം. നമുക്ക് ഒരുമിച്ച്‌ ജീവിക്കാന്‍ കഴിയില്ലെങ്കിലും, ഒരേ നിമിഷം പങ്കിടാന്‍ കഴിയും, അത് നമുക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണെന്ന മഹത്തായ സന്ദേശമാണ് ശോഭനമായ ഭാവിയിലേക്കുള്ള വാതില്‍ തുറക്കുന്ന സമാപന ചടങ്ങിലൂടെ ലോകത്തിന് നല്‍കുക. കോവിഡ് മഹാമാരി കാരണം ഉദ്ഘാടന ചടങ്ങിലേതുപോലെ കായിക പ്രേമികള്‍ക്ക് സമാപന ചടങ്ങില്‍ പങ്കെടുക്കാനും അനുവാദമില്ല.

മിക്ക അത്ലറ്റുകളും സ്വന്തം രാജ്യത്തേക്ക് മടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്ന കായിക താരങ്ങളും പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും. ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡറായ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡാകും ചടങ്ങില്‍ അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുക. നാല് ഒളിമ്പിക്‌സില്‍ പങ്കെടുത്ത വനിതാ ജാവലിന്‍ ത്രോ താരം കാരാ വിംഗര്‍ അമേരിക്കന്‍ പതാകയേന്തും.വേഗ രാജാവ് ലാമണ്ട് മാര്‍സല്‍ ജേക്കബ്ബ്സ് ഇറ്റലിയുടെ പതാകയും ജിംനാസ്റ്റ് റെബേക്ക ആന്‍ഡ്രേഡ് ബ്രസീലിന്റെ പതാകയും വഹിക്കും.

ഗുസ്തി താരം ബജ്റംഗ് പൂനിയ സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. 3 മണിക്കൂര്‍ നീളുന്ന സമാപന ചടങ്ങിന്റെ അവസാനമായി ഒളിമ്പിക്സ് പതാക 2024 ലെ പാരീസ് ഒളിമ്ബിക്സിന്റെ സംഘാടകരായ ഫ്രാന്‍സിന് കൈമാറുന്നതോടെ ടോക്യോ ഒളിമ്പിക്സിന് ഔദ്യോഗികമായി കൊടിയിറങ്ങും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

0
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി...

രാജസ്ഥാനിൽ ദലിത് യുവാവിനെ പീഡനത്തിനിരയാക്കി ; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

0
ജയ്പൂർ: രാജസ്ഥാനിൽ 19കാരനായ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദേഹത്ത്...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസര്‍കോട് തുടക്കം

0
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസര്‍കോട് തുടക്കം....

ഇക്വഡോറിൽ സൈനിക വേഷത്തിലെത്തി 12 പേരെ വെടിവെച്ച് കൊന്ന് അക്രമികൾ

0
ഇക്വഡോർ: കോഴിപ്പോരിനിടെ സൈനിക വേഷത്തിലെത്തിയ സംഘം 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി....