ടോക്യോ : റോവിംഗില്‍ ഇന്ത്യന്‍ പുരുഷ ടീം സെമിയില്‍ പ്രവേശിച്ചു. റെപഷാഗെയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ ലാലും അരവിന്ദ് സിംഗും ആണ് സെമിയില്‍ എത്തിയത്. റോവിംഗില്‍ പുരുഷന്‍മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്കള്‍സ് വിഭാഗത്തില്‍ ആണ് ഇവര്‍ മത്സരിക്കുന്നത്.
ഇന്ത്യന്‍ സംഘം ഫിനിഷ് ചെയ്തത് മൂന്നാമതായാണ് . തുടക്കത്തില്‍ പുറകില്‍ ആയിരുന്ന ഇന്ത്യന്‍ ടീം വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് മൂന്നാം സ്ഥാനം നേടിയത്. അവസാന 250 മീറ്ററില്‍ ഇന്ത്യന്‍ സംഘം അവിശ്വസനീയ കുതിപ്പാണ് നടത്തിയത്. ഇന്ത്യന്‍ സംഘം ശനിയാഴ്ച ഹീറ്റ്‌സില്‍ അഞ്ചാംസ്ഥാനത്താണ് എത്തിയത്. അവിടെനിന്നാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയത്.