Saturday, April 5, 2025 9:16 am

ടോക്യോ ഒളിമ്പിക്‌സ് : സൈനയും ശ്രീകാന്തും പങ്കെടുക്കില്ലെന്ന് ഉറപ്പായി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബാഡ്‌മിന്റണ്‍ താരങ്ങളായ സൈന നെഹ്‍വാളും കെ ശ്രീകാന്തും ടോക്യോ ഒളിംപിക്‌സിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായി. ജൂൺ പതിനഞ്ചാണ് ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അവസാന തീയതി. ഇതിന് മുമ്പ്  സൈനയ്‌ക്കും ശ്രീകാന്തിനും ഇനി മത്സരങ്ങൾ ഒന്നുമില്ല. ഇതോടെയാണ് ഇരുവരും ടോക്യോയിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായത്.

പി വി സിന്ധു, ബി സായ്‍പ്രണീത്, സാത്വിക് സായ്‍രാജ്, ചിരാഗ് ഷെട്ടി എന്നിവരാണ് ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യൻ ബാഡ്‌‌മിന്റൺ താരങ്ങൾ.

ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോയില്‍ ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഒളിംപി‌ക്‌സ് മാറ്റിവയ്‌ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഒളിംപിക്‌സ് നടത്തിയാൽ പുതിയ കൊവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്‌ടർമാരുടെ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.

അതേസമയം ഒളിംപിക്‌സ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാനും അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയും വ്യക്തമാക്കി. താരങ്ങളുടെയും ഒഫീഷ്യലുകളുടേയും പൂർണസുരക്ഷ ഉറപ്പുനൽകുന്നുവെന്നാണ് ടോക്യോ ഒളിംപിക്‌സ് സിഇഓ തോഷിറോ മൂട്ടോയുടെ പ്രതികരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം

0
കൊളംബോ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം....

തൃശൂർ പൂരം ; കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നിയന്ത്രണത്തിലാകണം പൂരം നടത്തേണ്ടത് –...

0
കൊച്ചി: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസ് മേധാവിയുടെ മേൽനോട്ടം വേണമെന്ന്...

ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ; പ്രതിക്ക് 46 വര്‍ഷം...

0
കോട്ടയം: മലേഷ്യയിലിരുന്ന് കോട്ടയത്തുള്ള ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച്...

കണ്ണൂര്‍ കണ്ണാടിപ്പൊയിലിലെ വീട്ടിൽ 20 ലക്ഷത്തിന്റെ കവർച്ച

0
ഓലയമ്പാടി: കണ്ണൂര്‍ കണ്ണാടിപ്പൊയിൽ മടയമ്മകുളത്തെ വാണിയംവളപ്പിൽ കുഞ്ഞാമിനയുടെ വീട്‌ കുത്തിത്തുറന്ന്‌ 29...