ടോക്യോ ഒളിമ്പിക്‌സ് : സൈനയും ശ്രീകാന്തും പങ്കെടുക്കില്ലെന്ന് ഉറപ്പായി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബാഡ്‌മിന്റണ്‍ താരങ്ങളായ സൈന നെഹ്‍വാളും കെ ശ്രീകാന്തും ടോക്യോ ഒളിംപിക്‌സിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായി. ജൂൺ പതിനഞ്ചാണ് ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അവസാന തീയതി. ഇതിന് മുമ്പ്  സൈനയ്‌ക്കും ശ്രീകാന്തിനും ഇനി മത്സരങ്ങൾ ഒന്നുമില്ല. ഇതോടെയാണ് ഇരുവരും ടോക്യോയിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായത്.

പി വി സിന്ധു, ബി സായ്‍പ്രണീത്, സാത്വിക് സായ്‍രാജ്, ചിരാഗ് ഷെട്ടി എന്നിവരാണ് ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യൻ ബാഡ്‌‌മിന്റൺ താരങ്ങൾ.

ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോയില്‍ ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഒളിംപി‌ക്‌സ് മാറ്റിവയ്‌ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഒളിംപിക്‌സ് നടത്തിയാൽ പുതിയ കൊവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്‌ടർമാരുടെ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.

അതേസമയം ഒളിംപിക്‌സ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാനും അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയും വ്യക്തമാക്കി. താരങ്ങളുടെയും ഒഫീഷ്യലുകളുടേയും പൂർണസുരക്ഷ ഉറപ്പുനൽകുന്നുവെന്നാണ് ടോക്യോ ഒളിംപിക്‌സ് സിഇഓ തോഷിറോ മൂട്ടോയുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...