വര്‍ഷം മൂന്നായിട്ടും ജോലി ഇപ്പോഴും കടലാസിൽ ; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് കേരളം വിടാനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പട്യാല : സർക്കാർ വാഗ്ദാനം ചെയ്ത ജോലി കിട്ടാതായതോടെ ഒരു താരം കൂടി കേരളം വിടുന്നു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വി.കെ. വിസ്‌മയയാണ് കേരളം വിടാനൊരുങ്ങുന്നത്. ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി സ്വീകരിക്കുമെന്ന് വിസ്മയ പറഞ്ഞു. സ്‌പോർട്സ് ക്വാട്ടയിൽ ജോലി ഉത്തരവ് നൽകിയിരിക്കുകയാണിപ്പോൾ ബാങ്ക് ഓഫ് ഇന്ത്യ. പതിനഞ്ച് ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം.

ജക്കാർത്ത ഏഷ്യാഡിൽ സ്വർണം നേടിയതിന് പിന്നാലെയാണ് വി.കെ. വിസ്മയ ഉൾപ്പടെയുള്ള താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. വര്‍ഷം  മൂന്നായിട്ടും ജോലി ഇപ്പോഴും കടലാസുകളിൽ കുടുങ്ങിക്കിടക്കുന്നു. ടോക്യോ ഒളിംമ്പിക്‌സിനായി പട്യാലയിലെ ദേശീയ ക്യാമ്പിൽ പരിശീലനത്തിലാണ് ഇപ്പോൾ വിസ്‌മയ.

വിസ്‌മയ‌ക്കൊപ്പം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മുഹമ്മദ് അനസ്, വി.നീന, പി.യു. ചിത്ര എന്നിവർക്ക് വാഗ്ദാനം ചെയ്ത ജോലിയും ഇപ്പോഴും കടലാസിൽത്തന്നെ. ഏഷ്യാഡിൽ ഒപ്പം മെഡൽ നേടിയ മറ്റ് സംസ്ഥാനങ്ങിലെ താരങ്ങളെല്ലാം ഉയ‍‍ർന്ന ജോലിയിൽ പ്രവേശിച്ചിട്ട് നാളുകളേറെയായെങ്കിലും മലയാളി താരങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.

കണ്ണൂർ സ്വദേശിയായ വി.കെ. വിസ്മയ കോതമംഗലം സെന്റ് ജോർജ് സ്‌കൂളിലെത്തിയതോടെയാണ് കായിക രംഗത്തെ കുതിപ്പ് തുടങ്ങിയത്. 2018ലെ ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയ വനിത ടീമിലംഗമായി. 2019ൽ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4×400 മീറ്റർ റിലേയിലും 4×400 മീറ്റർ മിക്‌സഡ് റിലേയിലും വെള്ളി കരസ്ഥമാക്കി. ഇതേവർഷം ദോഹയിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ  4×400 മീറ്റർ മിക്‌സഡ് റിലേ ഹീറ്റ്‌സിൽ 3:16:14 സമയം കുറിച്ചാണ് ടോക്യോക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...