കോഴിക്കോട് ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും ; തടയുമെന്ന് യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും . ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ടോൾ പിരിവിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ദേശീയപാത അധികൃതർ അറിയിച്ചു . അതേസമയം സർവീസ് റോഡിന്‍റെ പണി ഉൾപ്പെടെ പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ടോൾ പിരിവ് തടയും. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലാണ് ഒളവണ്ണ ഭാഗത്ത് ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നത് . ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 90 രൂപയും , ഇരു വശത്തേക്കും 135 രൂപയുമാണ് . മിനി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് 145 രൂപയും , ഇരുവശങ്ങളിലേക്ക് 215 രൂപയുമാണ്. ബസ് , ട്രക്ക് എന്നിങ്ങനെ വലിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 300 ഉം, ഇരു വശങ്ങളിലേക്കും 455 മാണ്.

ടോൾ പ്ലാമ്പയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് എടുത്ത് ഒരു മാത്രം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം . ഇത് കൂടാതെ ഇരു വശങ്ങളിലേക്കും 24 മണിക്കൂറിനുളളിൽ യാത്ര ചെയ്യുന്നവർക്ക് 25 ശതമാനമാണ് ഇളവുണ്ട് . ഒരു മാസം 50 യാത്രകൾ തുടർച്ചയായി ചെയ്താൽ 33 ശതമാനവും ഇളവുണ്ട് . എന്നാൽ ടോൾ പിരിവ് കോൺഗ്രസ് തടയും . പരിസരപ്രദേശങ്ങളിലുള്ളവരെ ടോളളിൽ നിന്നും ഒഴിവാക്കണം , സർവീസ് റോഡിന്‍റെ പണിപൂർത്തിയാക്കണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോൺഗ്രസിന്‍റെ പ്രതിഷേധം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...