മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും ; പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന് വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറയിൽ ദേശീയ പാത 66 ൽ ടോൾ പിരിവ് ഉടൻ തുടങ്ങും. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 145 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതി. ടോൾ പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ ചുറ്റളവിൽ താമസിക്കുന്നവര്‍ക്ക് 340 രൂപയുടെ മാസാന്ത പാസിന് അര്‍ഹതയുണ്ട്. ബസ്/ ട്രക്ക് എന്നിവയ്ക്ക് 495 രൂപയും , വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയും ഈടാക്കും. ഹെവി കൺസ്ട്രക്‌ഷൻ മെഷിനറി വാഹനങ്ങൾക്ക് 775 രൂപയും, ഏഴും അതിൽ കൂടുതലും ആക്സിലുകളുള്ള വാഹനങ്ങൾക്ക് 945 രൂപയുമാണ് നിരക്ക്.

പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന വിമര്‍ശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. രാമനാട്ടുകര മുതൽ തുടങ്ങുന്ന റീച്ചിൽ, കൂരിയാട്, വട്ടപ്പാറ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ പണി തീരാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും ജനപ്രതിനിധികളും. ആദ്യം പണി പൂ‍ര്‍ത്തിയാക്കട്ടെന, അതിന് ശേഷം ടോൾ പിരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...