തൃശൂര്‍ : ഫാസ്ടാഗില് പണം ഉണ്ടായിട്ടും യാത്രക്കാരനെ തടഞ്ഞു വെച്ചതായി പരാതി. യാത്രക്കാരനോട് ഇരട്ടി തുക പിഴ അടക്കാന്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.
ഫാസ്റ്റാഗില്‍ 2900 രൂപ ഉണ്ടായിട്ടും ഫാസ്ടാഗ് റീഡ് ചെയ്തില്ലെന്ന് പറഞ്ഞ് തടഞ്ഞുവെക്കുകയായിരുന്നു. ലൈസന്‍സ് അനധികൃതമായി ടോള്‍ പ്ലാസ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു എന്നും പരാതിയില്‍ പറയുന്നു. കുഴൂര്‍ കൊടിയന്‍ വീട്ടില്‍ കെഡി ജോയിയാണ് പ്ലാസയിലെ അതിക്രമത്തിന് ഇരയായത്.
ടോള്‍ പ്ലാസയില സംവിധാനത്തിന്റെ കുഴപ്പമാണെന്നും ടാഗ് റീച്ചാര്‍ജ് ചെയ്തിട്ടുള്ളതാണെന്നും തെളിവ് സഹിതം കാണിച്ചു കൊടുത്തിട്ടും പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.