പത്തനംതിട്ടയിൽ എൻ.സി.പി പിളർന്നു ; മാണി സി കാപ്പന് പിന്തുണയുമായി ഒരുവിഭാഗം – നാളെ ഐശ്വര്യ കേരള യാത്രക്ക് സ്വീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍  എന്‍.സി.പി പിളര്‍ന്നു. ഇടതുപക്ഷ മുന്നണി എൻസിപി യോടും മാണി സി കാപ്പനോടും കാട്ടിയ അവഗണയിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും  മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നന്ദികേട് കാണിച്ചവരോട് ഇനി സന്ധിയില്ലെന്നും മാണി സി.കാപ്പന്‍ പാലായില്‍ ചരിത്ര വിജയം നേടുമെന്നും കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസ് പറഞ്ഞു.

കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസ്, പാർട്ടി ജില്ലാ ഉപാദ്ധ്യക്ഷൻ അനീഷ് ജോസഫ് , ജില്ലാ സെക്രട്ടറി പത്മ ഗിരീഷ്, എന്നിവരുടെ നേത്യത്വത്തിലുള്ള  പ്രവർത്തകരാണ്  എൻ.സി.പി യിൽ നിന്നും രാജിവെച്ചത്. കത്ത് സംസ്ഥാന പ്രസിഡന്റ്‌ ടി പി പീതാമ്പരന് കൈമാറിയതായി ഇവർ അറിയിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക്  നാളെ പത്തനംതിട്ടയില്‍ സ്വീകരണം നൽകുമെന്നും  നേതാക്കള്‍ അറിയിച്ചു.

ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിരിക്കെ മുന്നണിയിൽ ചർച്ച ചെയ്യാതെ ഒരു പുതിയ കക്ഷിയുമായി ഉടമ്പടി ഉണ്ടാക്കുകയും അത് മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഏകാധിപത്യ നടപടിയെ ആത്മാഭിമാനമുള്ള ഒരു എന്‍.സി.പി പ്രവര്‍ത്തകനും അംഗീകരിക്കില്ല. ജില്ലയിലെ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ കൂടെയുണ്ടെന്നും മാണി സി.കാപ്പന്റെ പിന്നില്‍ അടിയുറച്ചു നില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഇടതുപക്ഷ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ എൻ.സി.പി കേരള ഘടകം ഒന്നാകെ  എൽ ഡിഫ് വിടുന്ന സാഹചര്യം ഉണ്ടാകുമെന്നും അടുത്തയാഴ്ച പത്തനംതിട്ടയിൽ മാണി സി കാപ്പന്റെ നേത്രുത്വത്തില്‍  പ്രവര്‍ത്തക യോഗം ചേരുമെന്നും പുതിയ ജില്ലാ കമ്മറ്റിയെഅന്ന് തെരഞ്ഞെടുക്കുമെന്നും  സുബിൻ തോമസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...

ഇലക്ട്രിക് വാഹനങ്ങൾ ടാക്‌സിയാക്കുന്നതിൽ തടസ്സങ്ങളില്ല ; വ്യാജപ്രചരണങ്ങളിൽ വിശദീകരണവുമായി എംവിഡി

0
കൊച്ചി : കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്‌സി...

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...