Sunday, July 6, 2025 8:13 am

ഫാ​സ്ടാ​ഗി​ന്റെ പേ​രി​ല്‍ ഇ​ര​ട്ടി ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം

For full experience, Download our mobile application:
Get it on Google Play

നെ​ട്ടൂ​ര്‍ : കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യി​ല്‍ ഫാ​സ്ടാ​ഗി​ന്റെ പേ​രി​ല്‍ ഇ​ര​ട്ടി ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ഫാ​സ് ടാ​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത് 2021 ജ​നു​വ​രി ഒ​ന്ന് വ​രെ നീ​ട്ടി​യെ​ങ്കി​ലും ഇ​വി​ടെ ഇ​തി​ന്റെ പേ​രി​ല്‍ ഇ​ര​ട്ടി ചാര്‍ജ്ജ്  വാ​ങ്ങി​ക്കു​ന്ന​താ​യാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്ന​ത്. ഓ​രോ ദി​ശ​യി​ലേ​ക്കും നാ​ല് വീ​തം കൗണ്ട​റു​ക​ളാ​ണി​വി​ടെ​യു​ള്ള​ത്. ഇ​തി​ല്‍ ഓ​രോ ദി​ശ​യി​ലും ഒ​രു കൗ​ണ്ട​റി​ല്‍ മാ​ത്ര​മാ​ണ് ഫാ​സ്ടാ​ഗി​ല്ലാ​ത്ത​വ​ര്‍​ക്ക് പ​ണം ന​ല്‍​കി ക​ട​ന്ന് പോ​കാ​നു​ള്ള സൗ​ക​ര്യ​മു​ള്ള​ത്.

പ​ണം ന​ല്‍​കി ക​ട​ന്ന് പോ​കാ​നു​ള്ള കൗ​ണ്ട​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ബോ​ര്‍​ഡു​ക​ള്‍ ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. തി​ര​ക്ക് കൂ​ടു​മ്പോ​ള്‍ നീ​ണ്ട കാ​ത്ത് നി​ല്‍​പ്പി​നൊ​ടു​വി​ല്‍ കൗ​ണ്ട​റി​ലെ​ത്തു​മ്പോഴാ​ണ് കൗ​ണ്ട​ര്‍ മാ​റി എ​ന്നു​ള്ള കാ​ര്യം വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ അ​റി​യു​ക. പി​ന്നെ ഇ​തി​ന്റെ  പേ​രി​ല്‍ ഒ​രു ദി​ശ​യി​ലേ​ക്കു​ള്ള​തി​ന്റെ  ഇ​ര​ട്ടി ചാ​ര്‍​ജ് ഈ​ടാ​ക്കി വി​ടു​ക​യാ​ണി​വി​ടെ ചെ​യ്യു​ന്ന​ത്.

ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ടോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ ഭീ​ഷ​ണി​ക്കും സമ്മ​ര്‍​ദ​ങ്ങ​ള്‍​ക്കും വ​ഴ​ങ്ങി പ​ണം ന​ല്‍​കി പോ​വു​ക​യാ​ണ് പ​തി​വ്. നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി ത​ര്‍​ക്കി​ക്കു​ന്ന​വ​ര്‍​ക്ക് മാത്രം നി​ശ്ച​യി​ച്ചി​ട്ടു​ള്ള തു​ക ന​ല്‍​കി ക​ട​ന്ന് പോ​കാ​ന്‍ സ​മ്മ​തി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച്‌ തെ​ളി​വ് സ​ഹി​ത​മു​ള്ള വി​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​ത് ച​ര്‍​ച്ച​യാ​യി​രു​ന്നു. ഫാ​സ്ടാ​ഗി​ന്റെ  പേ​രി​ല്‍ ന​ട​ക്കു​ന്ന ചൂ​ഷ​ണം ചൂണ്ടി​ക്കാ​ട്ടി​യി​ട്ടും ഇ​തി​നെ​തി​രെ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ് ; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ യുവതി

0
കൊച്ചി : കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍...

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരിയുടെ മകനും പനി

0
പാലക്കാട് : നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട്‌ സ്വദേശിയായ 38...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ; സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നതെന്ന് കളക്ടർ ജോൺ വി...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ എല്ലാ കാര്യങ്ങളും...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍...