വിപണിയില്‍ 30 രൂപയ്ക്ക് താഴെ വിലയുള്ള മുഴുവന്‍ വാഴക്കുലകളും 30 രൂപ തറവില നല്‍കി സംഭരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡിനെ തുടര്‍ന്നുള്ള വിപണി മാന്ദ്യവും ഉത്പാദനത്തിലുണ്ടായ വര്‍ധനവും കാരണം നേന്ത്രന്‍ അടക്കം പല കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കും വിലത്തകര്‍ച്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ കൃഷിക്കാര്‍ക്ക് കൈത്താങ്ങായി കൃഷിവകുപ്പ്.

16 ഇനം പഴം – പച്ചക്കറികള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ കൃഷിവകുപ്പ് തറവില  പ്രഖ്യാപിച്ചിരുന്നു.  ഇതില്‍ നേന്ത്രന്‍ വാഴക്കുലയ്ക്ക് പത്തനംതിട്ട ജില്ലയില്‍ നവംബര്‍ 19 മുതല്‍ തറവില പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നിലവില്‍ വിപണിയില്‍ 30 രൂപയ്ക്ക് താഴെയുള്ള മുഴുവന്‍ വാഴക്കുലകളും കൃഷിവകുപ്പിന്റെ വിവിധ വിപണികള്‍ മുഖേന സംഭരിക്കും. തറവിലയായ 30 രൂപയില്‍ നിന്നുമുള്ള അന്തരം കൃഷിക്കാര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമായി സര്‍ക്കാര്‍ നല്‍കും. ഇതിനായി സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ കര്‍ഷകര്‍ സ്വന്തം വിളകള്‍ രജിസ്റ്റര്‍ ചെയ്യണം.

പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ 17 വി.എഫ്.പി.സി.കെ. സ്വാശ്രയ വിപണികളും, ഹോര്‍ട്ടികോര്‍പ്പിന്റെ പഴകുളം വിപണി, കോട്ടാങ്ങല്‍ ക്ലസ്റ്റര്‍ വിപണി, കൊടുമണ്‍ ഇക്കോഷോപ്പ് എന്നിവയുമാണ് നിലവിലുള്ള സംഭരണകേന്ദ്രങ്ങള്‍, കൂടാതെ വിവിധയിനം കിഴങ്ങുവര്‍ഗങ്ങളും വിളവെടുക്കുന്നത് അനുസരിച്ച് ഹോര്‍ട്ടികോര്‍പ്പ് അടക്കമുള്ള വിപണികള്‍ കേന്ദ്രീകരിച്ച് സംഭരിക്കാനാണ് കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകര്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില മാത്യു അറിയിച്ചു.  കൂടുതല്‍ വിവരത്തിന്  9446340941 എന്ന നമ്പരിലോ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസുമായോ ബന്ധപ്പെടണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...