തിരുവനന്തപുരം : ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി നാഷണല്‍ ഹൈവേ അതോറിറ്റി. ടോള്‍ പ്ലാസകളില്‍ 10 സെക്കന്‍ഡില്‍ ഏറെ സമയം ടോള്‍ പിരിക്കുന്നതിന് ചെലവിടരുതെന്നാണ് ആണ് പ്രധാന നിര്‍ദ്ദേശം.
വാഹനങ്ങളുടെ ക്യൂ 100 മീറ്ററില്‍ കൂടരുതെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. 100 മീറ്ററില്‍ കൂടുതല്‍ ദൂരം വാഹനങ്ങള്‍ നിരനിരയായി കിടക്കുന്നുണ്ടെങ്കില്‍ ടോള്‍ ഈടാക്കാതെ വാഹനങ്ങള്‍ കടത്തിവിട്ട് ക്യൂവിന്റെ നീളം 100 മീറ്ററിലേക്ക് കുറയ്ക്കണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഇതിനായി ടോള്‍പ്ലാസയില്‍ നിന്നും 100 മീറ്റര്‍ അകലെയായി മഞ്ഞ നിറത്തിലുള്ള അടയാളം രേഖപ്പെടുത്തണം. ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന 96 ശതമാനത്തിലേറെ വാഹനങ്ങളും ഫാസ്റ്റ് ടാഗ് എടുത്തതായാണ് വിലയിരുത്തല്‍.