തക്കാളി വില കുതിച്ചുയരുന്നു ; മോഷണം തടയാൻ ക്യാമറകൾ സ്ഥാപിച്ച് കർഷകൻ

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കർഷകൻ മോഷണം ഭയന്ന് തന്റെ വയലിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. പഴത്തിന് ഉയർന്ന വിലയുള്ള സാഹചര്യത്തിലാണ് ഫാമിൽ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയിൽ തക്കാളിയുടെ വില കിലോഗ്രാമിന് ഏകദേശം 160 രൂപയാണ്.

ഏതൊരു ഇന്ത്യൻ കുടുംബത്തിലും തക്കാളി ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ കുതിച്ചുയരുന്ന തക്കാളിയുടെ വില സാധാരണക്കാരെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. 22,000 രൂപ ചെലവഴിച്ചാണ് കർഷകൻ തന്റെ വയലിൽ ക്യാമറകൾ സ്ഥാപിച്ചത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കർഷകനായ ശരദ് റാവട്ടെ പറഞ്ഞു.

തക്കാളിയുടെ വിലക്കയറ്റത്തിനിടയിൽ തക്കാളി മോഷണം പോയ നിരവധി സംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കടത്തുകയായിരുന്ന ട്രക്ക് കാണാതായതായി കർണാടക പോലീസ് അറിയിച്ചു.

ജാർഖണ്ഡിലെ പച്ചക്കറി മാർക്കറ്റിലെ കടകളിൽ നിന്ന് 40 കിലോയോളം തക്കാളി മോഷണം പോയി. വലിയ ഒരു വിഭാഗം ഉപഭോക്താക്കൾക്കും വർധിച്ചുവരുന്ന തക്കാളിവില താങ്ങാനാകുന്നില്ല. ഒരു മാസം മുമ്പാണ് ചില്ലറ വിൽപന നിരക്കിൽ 300 ശതമാനം വർധനവുണ്ടായത്. കഴിഞ്ഞയാഴ്ച വില കിലോയ്ക്ക് 120 രൂപയായി കുറഞ്ഞെങ്കിലും വീണ്ടും 200 രൂപയ്ക്കും മുകളിലേക്കും ഉയർന്നു.
ഓഗസ്റ്റ് ഒന്നിന് 132.5 രൂപയായിരുന്നു ശരാശരി വില. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 120 രൂപയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...

12 കോടിഫണ്ട് തിരിമറി : കൊടി വാങ്ങിയതിൽ ക്രമക്കേട് ; ബിജെപിയിൽ വിവാദം

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊടി വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേടു...

ഖമനയിയുടെ സംസ്കാരം ഇന്ന് ; ഒളിവിൽ തുടർന്ന് മകൻ മുജ്തബ

0
നജാഫ്/ടെഹ്റാൻ : മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം...