റേഷൻ കടകളിലൂടെ 60 രൂപക്ക് തക്കാളി ; പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന വാർത്തയുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തക്കാളി വില നൂറു കടന്നിരിക്കുകയാണ് രാജ്യത്ത്. ഈ അവസരത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്തയുമായി തമിഴ്‌നാട് സർക്കാർ. തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനം. സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലൂടെ നാളെ മുതൽ 60 രൂപക്ക് തക്കാളി ലഭ്യമാക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും റേഷൻ കടകളിലൂടെയുള്ള വിതരണത്തിനു ശ്രമിക്കുകയെന്ന് മന്ത്രി പെരിയകറുപ്പൻ പറഞ്ഞു. തക്കാളി മാത്രമല്ല മറ്റ് പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടിയുടെ ഭാഗമായി ഫാം-ഫ്രഷ് വെജി ഔട്ട്‌ലെറ്റുകളിൽ വിപണി വിലയുടെ പകുതിക്ക് വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...