തിരുവനന്തപുരം : മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും റോഡ് സുരക്ഷാ കമ്മീഷണറുമായ ശങ്കർ റെഡ്ഡി വിരമിക്കുന്ന ഒഴിവിൽ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ഡിജിപി പദവിയിലെത്തും. അദ്ദേഹം ക്രൈം ബ്രാഞ്ച് മേധാവിയായി തുടരാനാണു സാധ്യത. സംസ്ഥാനത്ത് ഡിജിപിമാരുടെ രണ്ടു കേഡർ തസ്തികയും രണ്ട് എക്സ് കേഡർ തസ്തികയുമാണുള്ളത്. ഡിജിപി കേഡർ തസ്തികയിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അടുത്ത വർഷം ജൂണ്‍ വരെ കാലാവധിയുണ്ട്.
ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ഡിജിപി പദവിയിലെത്തും
RECENT NEWS
Advertisment