വാക്കും പ്രവൃത്തിയും ഒന്നല്ല ; പ്രധാനമന്ത്രിയുടെ നാളത്തെ പൊതുസമ്മേളനം വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നാളെ പ്രഖ്യാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ പൊതുസമ്മേളനം വിവാദത്തില്‍. ആള്‍കൂട്ടങ്ങള്‍ കൊവിഡ് വ്യാപനകാരണമാകുന്നു എന്ന പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി തന്നെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത് ചൂണ്ടികാട്ടിയാണ് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ യാത്ര.

പ്രധാനമന്ത്രിയുടെ വാക്കും പ്രവൃത്തിയും ഒന്നല്ല എന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നടത്തുന്ന വാരണാസി സന്ദര്‍ശനത്തിനെതിരെയാണ് വിമര്‍ശനം. ഈ വര്‍ഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന പ്രധാനമന്ത്രി 1500 കോടിയുടെ വികസന പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തും.

ഇതിന് തുടര്‍ച്ചയായാണ് പൊതുസമ്മേളനം. കൊവിഡ് ചട്ടങ്ങള്‍ പാലിച്ചാകും സമ്മേളനം എന്നാണ് ബിജെപിയുടെ നിലപാട്. പ്രധാനമന്ത്രിയെ ജനങ്ങളോട് സംവദിക്കുന്നതില്‍ നിന്ന് തടയാന്‍ കോണ്‍ഗ്രസിന് അര്‍ഹത ഇല്ലെന്നാണ്  ബിജെപിയുടെ വാദം. പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ ജനങ്ങളെ ഉപദേശിക്കാന്‍ പ്രധാനമന്ത്രിക്കുള്ള യോഗ്യത നഷ്ടമാകും എന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. ആക്ഷേപം  ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തോട് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....