ഷിംല: ഹിമാചല്‍ പ്രദേശില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അത്യാഹിതം നടക്കുമ്പോള്‍ ആറ് പേരായിരുന്നു തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കുളു ജില്ലയിലെ ഗര്‍സ ഭുന്ദറിന് സമീപം പഞ്ചനല്ലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. എന്‍എച്ച്‌പിസിയുടെ ഹൈഡ്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിര്‍മ്മിക്കുന്നത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എന്‍എച്ച്‌പിസി.
ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു
RECENT NEWS
Advertisment