2011 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2021 ഫെബ്രു​വ​രി വ​രെ​യു​ള്ള എ​യ​ര്‍ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ വ്യക്തിഗത വി​വ​ര​ങ്ങ​ള്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ചോ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ചോ​ര്‍​ന്ന​താ​യി വെളിപ്പെടുത്ത​ല്‍. ല​ക്ഷ​ക്ക​ണ​ക്ക​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

യാ​ത്ര​ക്കാ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ അ​ട​ക്കം ആ​ക്ര​മ​ണ​ത്തി​ല്‍ ചോ​ര്‍​ന്നു. 2011 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2021 ഫെബ്രു​വ​രി വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചോ​ര്‍​ന്നി​രി​ക്കു​ന്ന​ത്. പേ​ര്, ജ​ന​ന തീ​യ​തി, കോ​ണ്ടാ​ക്റ്റ് വി​വ​രം, ക്രഡിറ്റ് കാ​ര്‍​ഡ്, പാ​സ്പോ​ര്‍​ട്ട് നമ്പര്‍ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചോ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

45 ല​ക്ഷം ഡാ​റ്റ സെ​റ്റ് ഹാ​ക്ക​ര്‍​മാ​ര്‍ ചോ​ര്‍​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഡാ​റ്റ ചോ​ര്‍​ച്ച ന​ട​ന്നു​വെ​ന്ന വിവ​രം എ​യ​ര്‍ ഇ​ന്ത്യ യാ​ത്ര​ക്കാ​രെ ഇ- ​മെ​യി​ല്‍ വ​ഴി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​യ​ര്‍ ഇ​ന്ത്യ​ക്ക് വേ​ണ്ടി യാത്രക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന സീ​ത എ​ന്ന ക​മ്പി​നി​യാ​ണ് സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഇരയാ​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ക്കു​ന്ന​ത്. എ​യ​ര്‍ ഇ​ന്ത്യ​ക്ക് പു​റ​മേ ഇ​തേ ക​മ്പിനി​യെ ആ​ശ്ര​യി​ക്കു​ന്ന മ​റ്റ് വി​മാ​ന സ​ര്‍​വീ​സു​ക​ളും ഇ​ര​യാ​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

ചേന്തി അനിലിന് പിന്തുണയുമായി എൻ പീതാംബരക്കുറുപ്പ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ...

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...