റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28 ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച റാന്നി ഗ്രാമപഞ്ചായത്തിലെ 14 ആം വാര്‍ഡില്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടൊപ്പം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റ് വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ  വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും 2026 സെപ്റ്റംബർ മൂന്ന് വ്യാഴാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സെപ്റ്റംബർ 10 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

സൂക്ഷ്മ പരിശോധന സെപ്റ്റംബർ 11 നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14നുമാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടെടുപ്പ് സെപ്റ്റംബർ 28 ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് നടക്കുക. വോട്ടെണ്ണൽ സെപ്റ്റംബർ 29 ന് രാവിലെ 10 മണി മുതല്‍ നടക്കും. ഒക്ടോബർ ഒന്നാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി. ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസറാണ് വരണാധികാരി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെണ്ണിക്കുളത്ത് നടന്ന വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

0
തിരുവല്ല : കഴിഞ്ഞദിവസം തിരുവല്ല വെണ്ണിക്കുളം മുതുപാലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി...

കേസുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിജെപി ; കോടതിയുടെ ഇടപെടലിന് നന്ദി

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍...

സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും ; മന്ത്രി എം.ലിജു

0
പത്തനംതിട്ട : സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...