എഴുമറ്റൂർ : സി.പി.ഐ എഴുമറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനവും റാലിയും നടത്തി. ഡൽഹിയിൽ രാംലീല മൈതാനിയിൽ സി.പി.ഐ നടത്തുന്ന ദേശീയ പ്രേക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യന്ദാവനം ജംഗ്ഷനിൽ നടത്തിയ ഐക്യദാർഢ്യ റാലിയും സമ്മേളനവും സി.പി.ഐ ജില്ലാ ട്രഷറർ കെ സതീശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് പി.സാം, ലോക്കൽ സെക്രട്ടറി അനിൽ കെഴപ്ലാക്കൽ, റോബി എബ്രഹാം, വിനോദ് തോമസ്, ജോൺ ചാക്കോ, രാജു തോമസ്, പ്രസാദ് വലിയ മുറിയിൽ, എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































