സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെക്നിക്കല്‍ അസിസ്റ്റന്‍റ്മാരെ നിയമിക്കുന്നു
സാമൂഹ്യനീതി വകുപ്പിന്റെ ജില്ലയിലെ മെയിന്റനന്‍സ് ട്രൈബ്യൂണലുകളിലെ രണ്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം സെപ്റ്റംബര്‍ 10ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത – സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ്, വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ്. പ്രായപരിധി 40 വയസ്. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 09.30 ന് പമ്പ ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ 0468 2325168 എന്ന നമ്പറിലോ ബന്ധപ്പെടണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പന്തളം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  04734 292829.

എജ്യൂക്കേറ്റര്‍ നിയമനം
ജില്ലയില്‍ വനിത ശിശു വികസന വകുപ്പിന് കീഴില്‍ വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് എജ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബി.എഡ് ആണ് യോഗ്യത. പ്രതിമാസ വേതനം 10000 രൂപ. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി സെപ്റ്റംബര്‍ ഒമ്പത് രാവിലെ 11ന് ചില്‍ഡ്രന്‍സ് ഹോമില്‍ അഭിമുഖത്തിന് ഹാജരാകണം. പരിസരവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍  8139043854.

അതിഥി അധ്യാപക നിയമനം
എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്‍ററില്‍ അതിഥി അധ്യാപക തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത കമ്പ്യൂട്ടര്‍ എഞ്ചിനീയറിഗ്/ എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ഒന്നാം ക്ലാസ് ബിരുദം. സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30 ന് ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അടൂര്‍ സെന്‍ററില്‍ ഹാജരാകണം. ഫോണ്‍  9947123177.

ഗതാഗത നിയന്ത്രണം
റോഡ് കട്ടിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ തിരുവല്ല – കുമ്പഴ റോഡില്‍ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് സെപ്റ്റംബര്‍ രണ്ട് മുതല്‍ ഭാഗികമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ – 7594972121.

ടെന്‍ഡര്‍
മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 11 വൈകിട്ട് മൂന്ന്. വിവരങ്ങള്‍ക്ക് മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 9656894481.

സബ് ട്രഷറിയില്‍ ഇടപാട് മുടങ്ങും
പത്തനംതിട്ട സബ് ട്രഷറി മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാല്‍ സെപ്റ്റംബര്‍ മൂന്ന്, അഞ്ച് തീയതികളില്‍ ഇടപാടുകള്‍ ഉണ്ടായിരിക്കില്ല. പകരം ക്രമീകരണം ജില്ല ട്രഷറിയില്‍ ഉണ്ടായിരിക്കുമെന്ന് സബ്ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 9496000057.

പി.എസ്.സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (ഫസ്റ്റ് എന്‍.സി.എ ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 512/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്കായി സെപ്റ്റംബര്‍ 11 ഉച്ചയ്ക്ക് 12 ന് ജില്ല പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0468 2222665.

പി.എസ്.സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) ഫസ്റ്റ് എന്‍.സി.എ ലത്തീന്‍ കത്തോലിക്/ആംഗ്ലോ ഇന്‍ഡ്യന്‍ (കാറ്റഗറി നമ്പര്‍ 264/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 11ന് രാവിലെ 11 മണിക്ക് ജില്ല പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2222665.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍.സി.എ ഒ.ബി.സി) (കാറ്റഗറി നമ്പര്‍ 853/2025), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍.സി.എ ധീവര) (കാറ്റഗറി നമ്പര്‍ 854/2025) തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0468 2222665.

കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രവേശനം
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍ തുടങ്ങിയ കോഴ്സുകളിലേക്കും മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളായ ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫോണ്‍ – 8281905525, 0469 2961525.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ മ്ലാവിനെ വേട്ടയാടിയ സംഘത്തെ വനപാലകര്‍ പിടികൂടി

0
കോന്നി : ആവോലിക്കുഴിയില്‍ മ്ലാവിനെ വേട്ടയാടിയ സംഘത്തെ വനപാലകര്‍ പിടികൂടി. പാല ചേറാടിയില്‍...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തെ തള്ളിപ്പറയുന്നതും...

0
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ...

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...