വെണ്ണിക്കുളത്ത് നടന്ന വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കഴിഞ്ഞദിവസം തിരുവല്ല വെണ്ണിക്കുളം മുതുപാലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരണപ്പെട്ടു. റിട്ട.പ്രൊഫസർ ഡോ.ടി.എസ് ജേക്കബ് ആണ് മരിച്ചത്. പൊറോട്ട മുക്ക് വെള്ളിക്കുളം റോഡിൽ മുതുപാലയിലുള്ള തന്റെ വീടിന്റെ ഗേറ്റിനു മുമ്പിൽ നിൽക്കുകയായിരുന്ന ജേക്കബിനെ പൊറോട്ട മുക്ക് ഭാഗത്തുനിന്നും അമിത വേഗതയിൽ ഓടിച്ചു വന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് മലമ്പാറ സ്വദേശിയായ ജോബി എന്ന യുവാവായിരുന്നു. കൂടെ പെണ്‍സുഹൃത്തും ബൈക്കിൽ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കണ്ണിന്റെ എല്ല് പൊട്ടുകയും വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വസകോശത്തിനും മുറിവ് സംഭവിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജേക്കബിന്റെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ ബൈക്കോടിച്ച യുവാവിനും കൂടെയുണ്ടായിരുന്ന യുവതിക്കും പരിക്കേറ്റു. യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലും പരിക്കേറ്റ പെൺകുട്ടിയെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതവേഗതയിൽ ബൈക്ക് ഓടിക്കുന്നതിന് മുതുപാലയിൽ വെച്ച് കഴിഞ്ഞ ദിവസവും യുവാവിനെ നാട്ടുകാർ ശാസിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തില്‍ കോയിപ്പുറം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊക്സോ ഉൾപ്പടെയുള്ള കേസുകളിൽ ഈ യുവാവ് ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അപകടത്തിൽ മരണപ്പെട്ട മുതുപാല തെക്കേൽ തൈപ്പറമ്പിൽ റിട്ട.പ്രൊഫസർ ഡോ.ടി.എസ് ജേക്കബ്(85)ന്റെ  സംസ്കാരം സെപ്റ്റംബർ 2 ബുധൻ 3.30 ന് കറുത്ത മംഗൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേസുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിജെപി ; കോടതിയുടെ ഇടപെടലിന് നന്ദി

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍...

സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും ; മന്ത്രി എം.ലിജു

0
പത്തനംതിട്ട : സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...