പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഒടുവിൽ തീരുമാനമായി. കേരളത്തിലെ പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. നേതൃമാറ്റത്തിന്റ ചുമതലയുളള ഹൈക്കമാന്‍ഡ് പ്രതിനിധി മല്ലികാര്‍ജുനഗാര്‍ഗെ, വിഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചു. വിഡി സതീശനെയും ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചിട്ടുണ്ട്. എഐസിസിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് ഉടന്‍ ഇറങ്ങും

2001 മുതല്‍ പറവൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ് വിഡി സതീശന്‍. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് സതീശന്‍ നിയമസഭയില്‍ എത്തിയിരുന്നത്. കഴിഞ്ഞ നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ അധ്യക്ഷനായിരുന്നു സതീശന്‍. അതേസമയം കഴിഞ്ഞ സഭയിൽ ഉജ്വാല പ്രകടനം കാഴ്ചവച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തിൽ ഉന്നത പദവി ഉടൻ ഉണ്ടാകും. മോശം പ്രകടനം കൊണ്ടല്ല ചെന്നിത്തലയെ മാറ്റുന്നത് എന്ന വ്യക്തമായ സന്ദേശം തന്നെയാണ് ഹൈക്കമാൻഡ് നൽകുന്നത്. സർക്കാർ പുതിയ ടീമിനെ ഇറക്കി പരീക്ഷണം തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തും മാറ്റം വേണമെന്ന പൊതു അഭിപ്രായം മാനിച്ചാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...