യു.പി : നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കൗഷാംബിയിലെ മാ ഷീത്‌ല ക്ഷേത്രത്തിലാണ് സംഭവം. സമ്പത് (38) എന്ന യുവാവാണ് നാവ് മുറിച്ച് പ്രതിഷ്ഠക്ക് മുന്നിൽ സമർപ്പിച്ചത്. പ്രദിക്ഷണം പൂർത്തിയാക്കിയ ശേഷം സമ്പത്ത് ബ്ലേഡുകൊണ്ട് നാവ് മുറിച്ച് ക്ഷേത്രകവാടത്തിന്‍റെ പടിയിൽ വെക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
നാവ് മുറിച്ച് ക്ഷേത്രത്തിൽ സമര്‍പ്പിച്ചു ; യുവാവ് ഗുരുതരാവസ്ഥയില്‍
RECENT NEWS
Advertisment