തുടക്കത്തിലേ ടോണ്‍സിലൈറ്റിസ് ചികിത്സിച്ചില്ലെങ്കില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ടോണ്‍സിലുകളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണു ടോണ്‍സിലൈറ്റിസ്. ബാക്ടീരിയ, വൈറസ് എന്നിവ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ടോൺസിലുകൾ അവയെ തടയാൻ ശ്രമിക്കുന്നു. സാധാരണ ഗതിയിൽ ഈ രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികളും രോഗാണുക്കളെ നശിപ്പിക്കാൻ കഴിയുന്ന ലിംഫോസൈറ്റുകളും ടോൺസിലുകളിൽ ഉൽപാദിപ്പിക്കപ്പെടുന്നു. അതുവഴി രോഗാണുക്കളെ നശിപ്പിക്കാനോ നിർവീര്യമാക്കാനോ കഴിയുന്നു.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴോ രോഗാണു ശക്തനാവുമ്പോഴോ ടോണ്‍സിലില്‍ അണുബാധയുണ്ടായി വീക്കവും പഴുപ്പും ഉണ്ടാകും. രണ്ടു മുതല്‍ 15 വയസുവരെയുള്ള കുട്ടികളിലാണു പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. മുതിര്‍ന്നവരിലും ഈ രോഗമുണ്ടാകാമെങ്കിലും 50 വയസിനു ശേഷം ഇതു വളരെ അപൂര്‍വമാണ്. കാലാവസ്ഥയും ടോണ്‍സിലൈറ്റിസും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. ചില പ്രത്യേക ബാക്ടീരിയകളും വൈറസുകളും കൂടുതൽ പെരുകുന്നതും അവ ശരീരത്തിലേക്കു കടക്കുന്നതും ചില പ്രത്യേക കാലാവസ്ഥയുണ്ടാകുമ്പോഴാണ്. എന്നാൽ ഏതു കാലാവസ്ഥയിലും ടോൺസിലൈറ്റിസ് ഉണ്ടാകാം.

ബാഹ്യാന്തരീക്ഷത്തിലും ശരീരത്തിലും രോഗാണു വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായാൽ രോഗം വേഗത്തില്‍ പിടിപെടുന്നു. സാധാരണ ടോണ്‍സില്‍ കാണപ്പെടുന്നതിനേക്കാള്‍ വലുപ്പം കൂടുന്നതായി കാണപ്പെട്ടാല്‍ രോഗാവസ്ഥയുള്ളതായി കണക്കാക്കാം. ചുവന്നനിറം, വീക്കം, ടോൺസിലിൽ മഞ്ഞ നിറത്തിലുള്ള കുത്തുകൾ എന്നിവ ലക്ഷണങ്ങളാണ്. ചിലരിൽ താടിയുടെ അടിഭാഗത്തായി ലിംഫ്നോഡ് ഗ്രന്ഥികൾ വീങ്ങിയിരിക്കുന്നതിന്റെ ഫലമായി ചെറിയ തടിപ്പും കാണപ്പെടും.

ടോണ്‍സിലൈറ്റിസിനു ചികിത്സിക്കാതിരുന്നാല്‍ ടോണ്‍സില്‍ അണുബാധ ശക്തമായി അതു കഴുത്തിലേക്കു ബാധിച്ചു മരണകാരണമായി വരെ തീരും. ഈ അവസ്ഥയാണു ക്വിന്‍സി. അതുപോലെ ചികിത്സിക്കാതിരിക്കുന്നതു ഹൃദയത്തെയും വൃക്കയേയും വരെ ദോഷകരമായി ബാധിക്കാം. സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ടോൺസിലൈറ്റിസ് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതു ഹൃദയത്തിന്റെ വാൽവിനേയും വൃക്കയിലെ അരിപ്പകളേയും സന്ധികളേയും ബാധിക്കും.

ഇതിനു കാരണം സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയയുടെ കവചത്തിൽ ഉണ്ടാകുന്ന ഒരുതരം പ്രോട്ടീനും ഹൃദയത്തിന്റെ വാൽവിലും വൃക്കയിലെ അരിപ്പകളിലുമുണ്ടാകുന്ന പ്രോട്ടീനും ഘടനാപരമായി സാമ്യമുള്ളതാണ്. അതിനാൽ രോഗാണുക്കൾക്കെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ ഹൃദയവാൽവിനും വൃക്കകൾക്കും കേടുപാടുകള്‍ ഉണ്ടാക്കുന്നു.

വീട്ടിൽ ഒരാള്‍ക്കു ടോൺസിലൈറ്റിസ് ഉണ്ടായാൽ ഒരാളിൽ നിന്നും രോഗം മറ്റൊരാളിലേക്കു പെട്ടെന്നു പകരും. രോഗിയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ വരുന്ന സ്രവങ്ങളുമായി സമ്പർക്കമുണ്ടാകുമ്പോഴാണു ടോൺസിലൈറ്റിസ് പകരുന്നത്. ടോൺസിലൈറ്റിസുള്ളവരിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുക. രോഗി ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും ടവ്വൽ ഉപയോഗിച്ചു പൊത്തിപ്പിടിക്കുക.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...