‘തൂഫാന്‍ 2.0’ : ജില്ല പഞ്ചായത്തുതല സമ്മേളനം ആന്‍റോ ആന്‍റണി എം.പി. ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ വകുപ്പും പോലീസും സംയുക്തമായി നടപ്പാക്കുന്ന ‘തൂഫാന്‍ 2.0’ പദ്ധതിയുടെ പത്തനംതിട്ട ജില്ല പഞ്ചായത്തുതല സമ്മേളനം ആന്‍റോ ആന്‍റണി എം.പി. ഉദ്ഘാടനം ചെയ്തു. തൂഫാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത അദ്ദേഹം തൂഫാന്‍ വാരിയേഴ്‌സിന് ബാഡ്ജ് വിതരണവും നിര്‍വഹിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി തൂഫാന്‍ ഫ്‌ളാഗ് ഉയര്‍ത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല സ്വാഗതം ആശംസിച്ചു. ഡി.വൈ.എസ്.പി. ആര്‍.ജയലാല്‍ തൂഫാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ബോധവല്‍ക്കരണ ക്ലാസ് നയിക്കുകയും ചെയ്തു.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്ടര്‍ സയൂജ്യ, ജില്ല പഞ്ചായത്ത് സെക്രട്ടറി ജി.ഹരികൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, എസ്.പി.സി., എന്‍.സി.സി. കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന സംസ്ഥാനതല തൂഫാന്‍ 2.0 പദ്ധതിയുടെ ലൈവ് സ്ട്രീമിംഗ് യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

38 തദ്ദേശ വാർഡുകളിലെ ഫലം ഇന്നറിയാം ; യുഡിഎഫിനും എൽഡിഎഫിനും നിർണായകം

0
തിരുവനന്തപുരം: 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടക്കും....

കോൺഗ്രസ് നേതാവായ വനിതാ പഞ്ചായത്തംഗത്തിൻ്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ കത്തിച്ചു ;...

0
കൊല്ലം: അർധരാത്രിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വനിതാ പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ അജ്ഞാത...

വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി ; കേസെടുത്ത് പോലീസ്

0
കൊല്ലം: വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി. താഹാമുക്കിൽ പൂജാ സ്റ്റോർ...

30 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് വൈരാഗ്യം : കുറ്റിച്ചലിൽ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു ;...

0
തിരുവനന്തപുരം: 30 രൂപയ്ക്ക് പെട്രോൾ ചോദിച്ചുണ്ടായ തർക്കത്തിന് പിന്നാലെ പെട്രോൾ പമ്പ്...