Tuesday, July 8, 2025 6:52 am

പണം ഉണ്ടോ കൈയില്‍ ; ഈ ബാങ്കുകളില്‍ നിക്ഷേപിക്കു, 9 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന 5 ബാങ്കുകൾ ഇതാ

For full experience, Download our mobile application:
Get it on Google Play

കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ സ്ഥിര നിക്ഷേപ (FD) പദ്ധതികളുടെ ആദായനിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന്, താരതമ്യേന ഉയർന്ന പലിശയാണ് നൽകാറുള്ളത്. വൻകിട വാണിജ്യ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 8% നിരക്കിലാണ് നിൽക്കുന്നതെങ്കിലും സ്മോൾ ഫിനാൻസ് ബാങ്കുകൾ മുതിർന്ന പൗരന്മാരായ നിക്ഷേപങ്ങളിൽ 9% നിരക്കിൽ ആദായം നൽകുന്നുണ്ട്. നിലവിൽ മുതിർന്ന പൗരന്മാർക്ക് 9 ശതമാനത്തിന് മുകളിൽ പലിശ വാഗ്ദാനം ചെയ്യുന്ന 5 ബാങ്കുകളുടെ വിശദാംശമാണ് ചുവടെ നൽകുന്നത്.

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
പ്രമുഖ ചെറുകിട ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്, ഒന്നിലധികം കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 9 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നുണ്ട്. 181 ദിവസം മുതൽ 201 ദിവസം വരെയുള്ള നിക്ഷേപത്തിന്മേൽ 9.25% നിരക്കിൽ പലിശ നൽകും. 501 ദിവസത്തേക്കുള്ള നിക്ഷേപത്തിനും 9.25% നിരക്കിലാണ് പലിശ ലഭിക്കുന്നത്. 1001 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 9.5% നിരക്കിലാണ് ആദായം നൽകുക.

ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
മുതി‌ർന്ന പൗരന്മാരായ നിക്ഷേപകരുടെ 1000 ദിവസത്തെ കാലാവധിയിലേക്കുള്ള സ്ഥിരനിക്ഷേപത്തിന് 9.11% നിരക്കിൽ പലിശ നൽകുമെന്നാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറിയിപ്പ്.

ജന സ്മോൾ ഫിനാൻസ് ബാങ്ക്
366 ദിവസം മുതൽ 499 ദിവസം വരെയുള്ള നിക്ഷേപത്തിന് 9% നിരക്കിൽ പലിശ നൽകുമെന്ന് ജന സ്മോൾ ഫിനാൻസ് ബാങ്ക് അറിയിച്ചു. 501 ദിവസം മുതൽ 730 ദിവസം വരെയുള്ള നിക്ഷേപത്തിന്മേലും 9% പലിശ നൽകും. 500 ദിവസത്തെ സ്ഥിര നിക്ഷേപത്തിനും 9% നിരക്കിൽ പലിശ വാഗ്ദാനം ചെയ്യുന്നു.

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
പ്രമുഖ ചെറുകിട ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്, 5 വർഷത്തെ കാലാവധിയിലേക്കുള്ള സ്ഥിര നിക്ഷേപത്തിന് 9.6% നിരക്കിൽ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 999 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 9% നിരക്കിലും പലിശ നൽകും.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ചെറുകിട ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, 2 മുതൽ 3 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 9% നിരക്കിൽ പലിശ വാഗ്ദാനം ചെയ്യുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും

0
കോന്നി : കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന്...

ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയെച്ചൊല്ലി...

0
ന്യൂഡൽഹി : ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ...

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു

0
ടെക്സസ് : ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി...

ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി മുരളി തുമ്മാരുകുടി

0
ഇടുക്കി : ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി...