ജീവിതത്തിലെ അടിയന്തര ഘട്ടത്തിൽ പണത്തിന് ആവശ്യം വന്നാൽ വളരെ എളുപ്പത്തിലും വേഗത്തിലും നേടാവുന്ന വായ്പയാണ് ഗോൾഡ് ലോൺ. ക്രെഡിറ്റ് സ്കോർ ഇല്ലാത്തവർക്കും വേഗത്തിൽ ലഭിക്കുന്ന വായ്പയാണിത്. സ്വർണ പണയത്തിന് കടുത്ത നിബന്ധനകളുമില്ല. പേഴ്സണൽ ലോണിനേക്കാളും താഴ്ന്ന നിരക്കിൽ വായ്പ ലഭിക്കാമെന്നതും നേട്ടമാണ്. പ്രോസസിങ് ചാർജുകളും പ്രീപേയ്മെന്റ് ഫീസുകളുമൊക്കെ കുറവാണെന്നതും ശ്രദ്ധേയം. സ്വർണ വായ്പയിൽ ചില നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. അതിന്റെ വിശദാംശമാണ് ചുവടെ ചേർക്കുന്നത്.
ഭവന വായ്പയുടെ മുതൽ തുകയിലേക്കുള്ള തിരിച്ചടവ്
പുതിയ വീട് വാങ്ങുന്നതിനോ നിർമിക്കുന്നതിനായോ ഒരു വ്യക്തി സ്വർണം പണയം വെയ്ക്കുന്നുണ്ടെങ്കിൽ ആദായ നികുതി നിയമത്തിലെ ചട്ടം 80-സി പ്രകാരം നികുതി ഇളവ് നേടാനാകും. വായ്പയുടെ മുതൽ തുകയിലേക്ക് അടയ്ക്കുന്ന തുകയിൽ 1.5 ലക്ഷം രൂപ വരെയാണ് നികുതി കിഴിവ് നൽകുന്നത്. പഴയ നികുതി സമ്പ്രദായത്തിലാണ് ഈ നികുതി ആനുകൂല്യം. രണ്ട് പേർ ചേർന്നാണ് ഗോൾഡ് ലോൺ എടുക്കുന്നതെങ്കിൽ ഓരോരുത്തർക്കും 1.5 ലക്ഷം രൂപയുടെ നികുതി കിഴിവിന് അർഹത ചോദിക്കാനാകും. അതുപോലെ വീടിന്റെ നവീകരണത്തിനായോ അറ്റക്കുറ്റപ്പണിക്കായോ എടുക്കുന്ന സ്വർണ വായ്പയിലും 1.5 ലക്ഷം രൂപ വരെയുള്ള നികുതി കിഴിവ് ലഭ്യമാണ്.
ഏറ്റെടുത്തതിന്റെ ചെലവിലേക്കുള്ള പലിശ
ഓഹരി, ബോണ്ട് പോലെയുള്ള ഭൂമി ഇതര ആസ്തികൾ വാങ്ങുന്നതിനായി എടുത്ത വായ്പയുടെ പലിശ നൽകിയതായി കാണിച്ചും സ്വർണ വായ്പയിൽ നികുതി ആനുകൂല്യം നേടാവുന്നതാണ്. ഏറ്റെടുക്കുന്നതിന്റെ ചെലവിലേക്കാണ് ഇതു രേഖപ്പെടുത്തുക. ഇതിലൂടെ മൂലധന നേട്ടത്തിന്റെ നികുതി ബാധ്യത കുറയ്ക്കാനാകും. ഈ ആസ്തികൾ വിൽക്കുന്ന വർഷം മാത്രമേ സ്വർണ വായ്പയിന്മേലുള്ള നികുതി കിഴിവ് ചോദിക്കാനാകൂ.
ബിസിനസ് ചെലവിലേക്കുള്ള പലിശ
നിത്യേനയുള്ള ചെലവ് വികസനത്തിന് വേണ്ടിയുള്ള മൂലധന ചെലവ് പോലെ ബിസിനസ് പ്രവർത്തനങ്ങൾക്കായി എടുക്കുന്ന സ്വർണ വായ്പയുടെ പലിശയിൽ നികുതി ഇളവ് ചോദിക്കാവുന്നതാണ്. ഇതിനെ ബിസിനസ് ചെലവായാണ് കണക്കാക്കുന്നത്. ഇളവ് ചോദിക്കാവുന്ന പലിശയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
ശ്രദ്ധിക്കേണ്ട കാര്യം: ഭവന വായ്പ ലഭിച്ച ബാങ്കിൽ നിന്നു തന്നെ സ്വർണ വായ്പയും എടുത്താലാണ് ഭവന വായ്പയിന്മേലുള്ള നികുതി കിഴിവിന്റെ അർഹത ചോദിക്കാനാകുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033