വ്യാജ ഡിഗ്രി വിവാദം : നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കായംകുളത്തെ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം എംഎസ്എം കോളേജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റായ്പൂരിലും കായംകുളത്തും എങ്ങനെ ഒരേ സമയം പഠിച്ചുവെന്നതില്‍ സംശയങ്ങളുണ്ട്. അദ്ദേഹം കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതണമെങ്കില്‍ ഇവിടെ അറ്റന്റന്‍സ് വേണം. അദ്ദേഹത്തിന് ഇന്റേണല്‍ മാര്‍ക്ക് ലഭിക്കണം. അദ്ദേഹത്തിന് ഇന്റേണല്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. അത് നല്‍കുന്നത് പഠിപ്പിക്കുന്ന അധ്യാപകരാണ്. അതിനാല്‍ നിഖില്‍ തോമസ് കേരളാ സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വ്യാജ സര്‍ട്ടിഫിക്കറ്റാണെങ്കില്‍ പ്രശ്‌നം വേഗത്തില്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിഖില്‍ തോമസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. കായംകുളം കോളജിലെ ഡിഗ്രി കോഴ്‌സ് റദ്ദാക്കിയിരുന്നുവെന്നും എം.കോം പ്രവേശനത്തില്‍ ക്രമക്കേടില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഹാജര്‍ സംബന്ധിച്ച ആരോപണങ്ങള്‍ എസ്.എഫ്.ഐ പരിശോധിക്കുമെന്നും കലിംഗയില്‍ വിദ്യാര്‍ഥി ആയിരിക്കെയാണ് നിഖില്‍ കായംകുളം കോളജില്‍ കൗണ്‍സിലറായതെന്നും ആര്‍ഷോ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...