വിജയ് സർക്കാരിന്റെ പേരിൽ മൂന്ന് സ്ത്രീകൾ തട്ടിപ്പിനിരയായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മുടിയിലൂടെ പടരുന്ന പുതിയ പകർച്ചവ്യാധി തടയാൻ തല മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് തമിഴ്‌നാട് സർക്കാർ 15,000 രൂപ നൽകുമെന്ന വ്യാജ പ്രചാരണത്തിൽ കുടുങ്ങി മൂന്ന് സ്ത്രീകൾ കബളിപ്പിക്കപ്പെട്ടു. സേലം ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്. കുടുംബാംഗങ്ങളുടെ മുഴുവൻ പേരുവിവരങ്ങളും കൃത്യമായി പറഞ്ഞുകൊണ്ട് വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. കോവിഡിനെ വെല്ലുന്ന രീതിയിൽ മുടിയിലൂടെ പകരുന്ന ഒരു പുതിയ രോഗം വ്യാപിക്കുന്നുണ്ടെന്നും ഇതിൽ നിന്ന് രക്ഷനേടാൻ ഉടൻ തന്നെ മൊട്ടയടിക്കണമെന്നും ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചു.

മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് തമിഴ്‌നാട് സർക്കാർ 15,000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും വിദ്യാർഥികൾക്ക് 45,000 രൂപയും ലാപ്ടോപ്പും നൽകുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. വീട്ടിലെ പുരുഷൻമാർക്ക് 60,000 രൂപയാണ് തലയൊന്നിനു വാഗ്ദാനം നൽകിയത്. അടുത്ത ദിവസം ഉദ്യോഗസ്ഥൻ ഗ്രാമത്തിൽ എത്തുമെന്നും മൊട്ടയടിച്ചവർക്കു മാത്രം പണം വിതരണം ചെയ്യുമെന്നും ഫോണിൽ വിളിച്ചയാൾ സ്ത്രീകളോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. മൂന്നു സ്ത്രീകൾ മൊട്ടയടിച്ച ശേഷം വിളിച്ചയാളെ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....