തകർത്ത് പെയ്ത് മഴ, വയനാട് അടക്കം 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം പാലക്കാട് തൃശ്ശൂർ ഇടുക്കി എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മലപ്പുറത്തും അലർട്ടുകളില്ല.
—–
അടുത്ത മൂന്ന് മണിക്കൂറിലെ മഴ സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ
വയനാട്ടിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളായ മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ തുടരുകയാണ്. ഇതേ തുടർന്ന് രക്ഷാ പ്രവർത്തകരെ തിരിച്ചിറക്കി തുടങ്ങി. ഇതുവരെ 281 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി.
—–
ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെയാണ് കാണാതായത്. ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി ആകെ 29 വിദ്യാർത്ഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് വി എ ഉദ്യോഗസ്ഥതല യോഗത്തില്‍ അറിയിച്ചു. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...

സാങ്കേതികതടസ്സം നീക്കി ; പി.എം.എ.വൈ. ലൈഫ് ഭവനപദ്ധതിയുടെ അവസാനഗഡു കിട്ടാൻ കെട്ടിടനമ്പർ വേണ്ട

0
രാമനാട്ടുകര : പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട് വീട് നിർമിക്കുന്ന...

ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി ; അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു ;...

0
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....