തിമിര്‍ത്ത് പെയ്ത മഴയില്‍ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ക്ക് പുതുജീവന്‍ ; സഞ്ചാരികളുടെ തിരക്കും വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇടമുറിയാതെ പെയ്യുന്ന മഴയില്‍ പത്തനംതിട്ട ജില്ലയിലെ പുഴകളും തോടുകളും നിറഞ്ഞൊഴുകി തുടങ്ങിയതോടെ വെള്ളച്ചാട്ടത്തിന്റെ ഭംഗി നുകരുവാന്‍ സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചു. ജില്ലയില്‍ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി വെള്ളച്ചാട്ടങ്ങളാണ് ഉള്ളത്. റാന്നിയിലെ പെരുന്തേനരുവിയും ചിറ്റാറിലെ മണ്‍പിലാവ് വെള്ളച്ചാട്ടവും തണ്ണിത്തോട്ടിലെ മണ്ണീറ വെള്ളച്ചാട്ടവും അരുവാപ്പുലത്തെ ചെളിക്കുഴിയും കൂടലിലെ രാജഗിരിയും അതില്‍ ചിലത് മാത്രം. ജില്ലയ്ക്ക് അകത്തും പുറത്ത് നിന്നുമായി നിരവധി സഞ്ചാരികളാണ് വെള്ളച്ചാട്ടം കാണുവാന്‍ ദിവസേന എത്തുന്നത്. വെള്ളച്ചാട്ടങ്ങളില്‍ ഒരു ദിവസം മുഴുവന്‍ കുടുംബവുമായും അല്ലാതെയും ചിലവഴിക്കാന്‍ എത്തുന്നവരുമുണ്ട്.

വലിയ അപകട സാധ്യത ഇല്ലാത്ത വെള്ളച്ചാട്ടങ്ങളാണ് അധികവും എന്നതിനാല്‍ ആളുകള്‍ക്ക് കൊച്ചുകുട്ടികളുമായി പോലും എത്തിച്ചേരുവാന്‍ സാധിക്കും. എന്നാല്‍ ഇതിലെ ടൂറിസം സാധ്യത ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍  പോലും വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. പല വെള്ളച്ചാട്ടങ്ങളിലും  അടിസ്ഥാന സൗകര്യങ്ങളുടെ ആഭാവം വിനോദ സഞ്ചാരികളെ പ്രതിസന്ധിയിലാക്കുന്നു. ശരിയായ രീതിയില്‍ പരിപാലിച്ചിരുന്നുവെങ്കില്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ടൂറിസത്തിലൂടെ വരുമാനം നേടിത്തരുവാന്‍ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ക്ക് കഴിയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...