ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകി സ്കൂൾ കവാടത്തിൽ പാർട്ടിയുടെ പേര് ; വിവാദമായതിന് പിന്നാലെ എഴുത്തുകൾ നീക്കി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട്ടെ പുത്തിഗെ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ കവാടത്തിന്റെ തൂണിൽ പാർട്ടിയുടെ പേര് എഴുതിവെച്ചു. സിപിഎം ബാഡൂർ ലോക്കൽ കമ്മിറ്റി എന്നാണ് സ്കൂളിന്റെ കവാടത്തിന്റെ തൂണിൽ എഴുതിയത്. സിപിഎം നേതാവ് കെ.എസ്.അബ്ദുൽ റഹ്മാന്റെ സ്മരണയ്ക്കായി ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ കവാടത്തിന്റെ തൂണിലാണ് ഇത്തരത്തിൽ സിപിഎം എന്ന് രേഖപ്പെടുത്തിയത്. കെ.എസ്.മെമ്മോറിയൽ ഗേറ്റ്, സിപിഐഎം ബാഡൂർ ലോക്കൽ കമ്മിറ്റിയെന്ന് ചുവപ്പ് നിറത്തിലാണ് കവാടത്തിലെ തൂണിൽ രേഖപ്പെടുത്തിയത്. സംഭവം വിവാദമായതോടെ സിപിഎം തന്നെ ഇടപെട്ട് രാത്രി തന്നെ എഴുത്തുകൾ നീക്കം ചെയ്യുകയും ചെയ്തു. കുറച്ച് വർഷം മുൻപ് ബാഡൂർ ലോക്കൽ കമ്മിറ്റി കമാനം നിർമിച്ചു നൽകിയിരുന്നു എന്നാൽ റോഡ് നവീകരിച്ചതോടെ മൂന്നരലക്ഷം രൂപ ചെലവിൽ കമാനം മാറ്റിനിർമിച്ചെന്നുമാണ് പാർട്ടി പറയുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും കോൺഗ്രസ് അംഗം സോമശേഖരൻ പരാതി നൽകിയിരുന്നു. പിന്നാലെ സിപിഎം ജില്ലാ നേതൃത്വം തന്നെ ഇടപെട്ട് പേര് നീക്കം ചെയ്യുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...